ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്. അഫ്ഗാന്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. മാറ്റമില്ലാതെയാണ് അഫ്ഗാനിസ്താന്‍ ഇറങ്ങുന്നത്.
ഷാര്‍ജ: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്. അഫ്ഗാന്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. മാറ്റമില്ലാതെയാണ് അഫ്ഗാനിസ്താന്‍ ഇറങ്ങുന്നത്.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, കരിം ജനത്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അഹ്മതുള്ള ഒമര്‍സായ്, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി.
ബംഗ്ലാദേശ്: മുഹമ്മദ് നെയിം, അനാമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, മുഷ്ഫിഖുര്‍ റഹീം, മൊസദെക് ഹുസൈന്‍, മഹ്മുദുള്ള, മെഹെദി ഹസന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ അഹമ്മദ്.
ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ പവര്‍പ്ലേയില്‍ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പവര്‍പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കിനിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. സ്‌കോര്‍ ശ്രീലങ്ക 19.4 ഓവറില്‍ 105ന് ഓള്‍ഔട്ട്, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 38 റണ്‍സെടുത്ത ഭാനുക രജപക്‌സയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
