വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.

പെര്‍ത്ത്: വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ബംഗ്ലാദേശിന്റെ ആദ്യ മത്സരവും. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ഒരു മറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

സൂപ്പര്‍ താരം സ്മൃതി മന്ഥാനയ്ക്ക് കളിക്കാനാവില്ല. പനി കാരണമാണ് മന്ഥാന ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതും വിട്ടുനില്‍ക്കുന്നതിന് കാരണമായി. റിച്ച ഘോഷ് മന്ഥാനയ്ക്ക് പകരം ടീമിലെത്തി. ഷെഫാലി വര്‍മ- താനിയ ഭാട്ടിയ എന്നിവരാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിരിക്കുന്നത്. 

ടീം ഇന്ത്യ: ഷെഫാലി വര്‍മ, താനിയ ഭാട്ടിയ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ്, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്കവാദ്.