പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും തിലക് വര്‍മ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തി. നാലു വര്‍ഷത്തെ ഇടവേളക്കുശേഷം 36കാരനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലെത്തിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. 2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കായി അവസാനം ടി20 മത്സരം കളിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ആര്‍സിബിക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഭുവിയെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ കാരണമായത്.
പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. അര്‍ഷ്ദീപ് സിംഗിനൊപ്പം പ്രിന്‍സ് യാദവ്. മായങ്ക് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്. പേസ് ഓള്‍ റൗണ്ടര്‍മാരായി നിതീഷ് കുമാര്‍ റെഡ്ഡിയും ശിവം ദുബെയും ടീമിലെത്തിയപ്പോള്‍ പരിക്കുമൂലം പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ല. കൗമാര താരം വൈഭവ് സൂര്യവംശിയും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസിനെതിരെയ അരങ്ങേറിയ സ്പിൻ ഓള്‍ റൗണ്ടര്‍ നമൻ ധിര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീം നടത്തുന്ന പര്യടനത്തിനുള്ള ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ സായ് സുദര്‍ശന്‍, റിഷഭ് പന്ത്, മുകേഷ് കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ആഖിബ് നബി എന്നിവര്‍ ടീമിലുണ്ട്.
