മാഞ്ചസ്റ്റര്‍: സംഭവബഹൂലമായിരുന്നു ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യദിനം 49 ഓവറുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട പാകിസ്ഥാന്‍ ഒന്നാംദിനം അവസാനിപ്പിച്ചത് രണ്ടിന് 139 എന്ന ഭേദപ്പെട്ട നിലയിലാണ്. ബാബര്‍ അസം (69), ഷാന്‍ മസൂദ് (46) എന്നിവരാണ് ക്രീസീല്‍. 

മഴ തടസപ്പെടുത്തിയതിനാല്‍ ഇടയ്ക്കിടെ താരങ്ങള്‍ക്ക് ഡ്രസിങ് റൂമില്‍ കയറേണ്ടി വന്നിരുന്നു. ഇതിനിടെ ഇംഗ്ലണ്ട് താരങ്ങളുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ക്യാപ്റ്റന്‍ന്‍ ജോ റൂട്ട്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, സാം കറന്‍, ജോസ് ബട്‌ലര്‍, ഒല്ലി പോപ്്, മാര്‍ക്ക് വുഡ് എന്നിവര്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. 

ഡ്രസിംഗ് റൂം ബാല്‍ക്കണില്‍ റൂട്ടും ആന്‍ഡേഴ്‌സണും വോക്‌സും ഫുട്‌ബോള്‍ ഹെഡ് ചെയ്ത് രസിക്കുന്നു. അടുത്ത പാസ് താഴെ ഗ്രൗണ്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന മാര്‍ക്ക് വുഡിലേക്ക്. ഇംഗ്ലീഷ് പേസര്‍ ഹെഡ് ചെയ്ത് ബട്‌ലര്‍ക്ക് കൈമാറുന്നു. ബട്‌ലര്‍ ഒല്ലി പോപ്പിന് മറിച്ചുനല്‍കുന്നു. വീണ്ടും മാര്‍ക്ക് വുഡിലേക്ക്. വുഡ് മനോഹരമായ ഹെഡ്ഡോടെ പന്ത് അടുത്തുള്ള ബാസ്‌ക്കറ്റിലേക്കിടുന്നു.

ലാ ലിഗ ടീമായ ബാഴ്‌സലോണ ക്ലബ് ഇംഗ്ലീഷ് താരങ്ങളെയൊര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും എന്നൊക്കെയാണ് ട്വിറ്ററിലെ പോസ്റ്റുകല്‍. വീഡിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വീഡിയോ കാണാം...