മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സുഷ്‌മ വര്‍മയെ തിരിച്ചുവിളിച്ച് വിന്‍ഡീസ് പര്യടനത്തിനുള്ള 16 അംഗ ഏകദിന വനിത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കുന്ന ടീമില്‍ നിന്ന് മറ്റ് മാറ്റങ്ങളില്ല. വെറ്ററന്‍ താരം മിതാലി രാജ് ഏകദിന ടീമിനെയും ഹര്‍മന്‍‌പ്രീത് കൗര്‍ ടി20 ടീമിനെയും നയിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 കളിക്കുന്ന ടീമിനെ വിന്‍ഡീസ് പര്യടനത്തിലും നിലനിര്‍ത്തിയപ്പോള്‍ 15കാരിയായ ഷഫാലി വര്‍മയാണ് ശ്രദ്ധേയം. ടി20 അരങ്ങേറ്റത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന ഷഫാലിയെ നിലനിര്‍ത്തുകയായിരുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ഇന്ത്യന്‍ വനിത ടീം കളിക്കുക. നവംബര്‍ 20ന് പരമ്പര അവസാനിക്കും. 

ഏകദിന ടീം

മിതാലി രാജ്(ക്യാപ്റ്റന്‍), ഹര്‍മന്‍‌പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്‌തി ശര്‍മ്മ, പൂനം റൗത്ത്, ഡി ഹേമലത, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, മാന്‍സി ജോഷി, പൂനം യാദവ്, അക്‌ത ബിഷ്‌ട്, രാജേശ്വരി ഗേയ്‌ക്‌വാദ്, താനിയ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), പ്രിയ പൂനിയ, സുഷ്‌മ വര്‍മ്മ.

ടി20 ടീം

ഹര്‍മന്‍‌പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഡസ്, ഷഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, താനിയ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), പൂനം യാദവ്, രാഥ യാദവ്, വേദ കൃഷ്‌ണമൂര്‍ത്തി, അനുദ പാട്ടീല്‍, ശിഖ പാണ്ഡെ, പൂജ വസ്‌ത്രാക്കര്‍, മാന്‍സി ജോഷി, അരുന്ധതി റെഡി.