മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചുതര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങള്‍ക്കും രണ്ട് ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയുമാണ് ടീമുകളെ നയിക്കുക. രണ്ട് ടീമിലും ഇടം നേടിയ ഏഴ് താരങ്ങളാണുള്ളത്. മലയാളി താരങ്ങള്‍ ഇരു ടീമിലുമില്ല.

സെപ്റ്റംബര്‍ 10ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 17ന് മൈസൂരില്‍ നടക്കും. ഗില്‍, അന്‍മോല്‍പ്രീത് സിങ്, ഷഹബാസ് നദീം, മുഹമ്മദ് സിറാജ്, ശിവം ഡ്യൂബെ, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍ എന്നിവരാണ് രണ്ട് ടീമിലും ഇടം നേടിയത്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍) ഋതുരാജ് ഗെയ്കവാദ്, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, അങ്കിത് ബാവ്‌നെ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), കെ ഗൗതം, ഷഹ്ബാസ് നദീം, ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് സിറാജ്, തുഷാര്‍ ദേഷ്പാണ്ഡെ, ശിവം ഡ്യൂബെ, വിജയ് ശങ്കര്‍. 

രണ്ടാം മത്സരത്തിനുള്ള ഇന്ത്യ എ ടീം: പ്രിയങ്ക് പാഞ്ചാല്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍,, അന്‍മോല്‍പ്രീത് സിങ്, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), കെ ഗൗതം, കുല്‍ദീപ് യാദവ്, ഷഹ്ബാസ് നദീം, വിജയ് ശങ്കര്‍, ശിവം ഡ്യൂബെ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.