Asianet News MalayalamAsianet News Malayalam

രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാകും, യുവതാരം അരങ്ങേറ്റത്തിന്

ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും.

BCCI announced India's test squad for the series against SA
Author
Mumbai, First Published Sep 12, 2019, 4:56 PM IST

മുംബൈ: ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുക. മായങ്ക് അഗര്‍വാളിനൊപ്പമാണ് രോഹിത് ഓപ്പണ്‍ ചെയ്യുക. റിസര്‍വ് ഓപ്പണറായിരിക്കും ഗില്‍. ആദ്യമായിട്ടാണ് ഗില്‍ ടെസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യ എയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായ്. നേരത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിരുന്നു. അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

മൂന്ന് വീതം പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

ടീം  ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറസ, ഇശാന്ത് ശര്‍മ.

Follow Us:
Download App:
  • android
  • ios