Asianet News MalayalamAsianet News Malayalam

പ്രിയം ഗാര്‍ഗ് നയിക്കും; അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമനെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പ്രിയം ഗാര്‍ഗ് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധ്രുവ് ചന്ദാണ് വൈസ് ക്യാപ്റ്റന്‍.
 

bcci announced indian squad for u19 world cup cricket
Author
Mumbai, First Published Dec 2, 2019, 12:05 PM IST

മുംബൈ: അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമനെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പ്രിയം ഗാര്‍ഗ് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധ്രുവ് ചന്ദാണ് വൈസ് ക്യാപ്റ്റന്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായ മുംബൈയുടെ യഷസ്വി ജെയ്‌സ്‌വാള്‍ ടീമിലിടം നേടിയിട്ടുണ്ട്. ജനുവരി 17 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ്. ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. 

ധ്രുവ് ചന്ദിന് പുറമെ മറ്റൊരു വിക്കറ്റ് കീപ്പറായ കുമാല്‍ കുശാഗ്രയും ടീമില്‍ സ്ഥാനം നേടി. ജയ്‌സ്‌വാളിന് പുറമെ ദിവ്യാന്‍ഷ് സക്‌സേന, ഷാശ്വത് റാവത്ത്, തിലക് വര്‍മ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്മാര്‍. ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ. 2018 പൃഥ്വി ഷായുടെ നേതൃത്തിലുള്ള ടീം കിരീടം നേടുകയായിരുന്നു. 

സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ലോകപ്പില്‍ ഫേവറൈറ്റുകള്‍ ഇന്ത്യയാണെന്നും ആഴത്തിലുള്ള ബാറ്റിങ്ങും പേസ് വകുപ്പും ശക്തി വര്‍ധിപ്പിക്കുമെന്ന് ദ്രാവിഡ് കൂട്ടിച്ചര്‍ത്തു.

ടീം ഇന്ത്യ: പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്‌വാള്‍, തിലക് വര്‍മ, ദിവ്യാന്‍സ് സക്‌സേന, ധ്രുവ് ചന്ദ് ജുറല്‍, ഷാശ്വത് റാവത്ത്, ദിവ്യന്‍ഷ് ജോഷി, ശുഭന്‍ഗ് ഹെഗ്‌ഡെ, രവി ബിഷ്‌നോയ്, ആകാശ് സിങ്, കാര്‍ത്തിക് ത്യാഗി, അങ്കോല്‍ക്കര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സുശാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍.

Follow Us:
Download App:
  • android
  • ios