മുംബൈ: ദീപാവലി ദിവസത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവധി നല്‍കാന്‍ തീരുമാനിച്ച് ബിസിസിഐ. ദീപാവലി ദിവസം ഇന്ത്യയുടെ മത്സരങ്ങള്‍ വേണ്ടെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. പ്രത്യേക ദിവസമായതിനാല്‍ ആരാധകര്‍ മത്സരം കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ബോര്‍ഡിന്റെ പുതിയ കണ്ടെത്തല്‍. 

ഇന്ത്യയുടെ മത്സരങ്ങളുടെ സംപ്രേക്ഷണ കരാറുള്ള സ്റ്റാര്‍ സ്പോര്‍ട്സുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല, താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ഗുണമാണ്. അവര്‍ക്ക് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനുള്ള അവസരവും ലഭിക്കും.

താരങ്ങള്‍ക്ക് ദീപാവലി സമയത്ത് ഒരാഴ്ച്ച അവധി നല്കാനും സാധ്യതയുണ്ട്. ഇതോടെ കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കും.