ഇത് എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണ്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരും ഇത് തന്നെയാവും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. എനിക്ക് ഇത് തുറന്നുപറയുന്നതില്‍ ശരിക്കും വിഷമമുണ്ട്.

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയോട് ബിസിസിഐ ചെയ്തത് നീതികേടെന്ന് മുന്‍ പാക് താരം സഖ്‌ലിയന്‍ മുഷ്താഖ്. വിടവാങ്ങല്‍ മത്സരം കളിച്ച് ധോണി വിടവാങ്ങണമായിരുധോണിയെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജേഴ്സിയില്‍ കാണ്‍ അദ്ദേഹത്തിന്റെ ലക്ഷണക്കണക്കിന് ആരാധകര്‍ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നും സഖ്‌ലിയന്‍ പറഞ്ഞു.

പൊതുവെ നെഗറ്റീവ് കാര്യങ്ങള്‍ പറയുന്ന ആളല്ല ഞാന്‍. പോസറ്റീവായ കാര്യങ്ങള്‍ പറയാനാണ് എനിക്കിഷ്ടം. പക്ഷെ ഇക്കാര്യം പറയാതിരിക്കാന്‍ എനിക്കാവില്ല. കാരണം ബിസിസിഐയുടെ വലിയ പരാജയമാണ് അത്. ധോണിയെപ്പോലൊരു വലിയ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയിലല്ല ബിസിസിഐ കൈകാര്യം ചെയ്തത്. ധോണിയുടെ വിരമിക്കല്‍ ഇങ്ങനെയായിരുന്നില്ല സംഭവിക്കേണ്ടിയിരുന്നത്.

ഇത് എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണ്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരും ഇത് തന്നെയാവും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. എനിക്ക് ഇത് തുറന്നുപറയുന്നതില്‍ ശരിക്കും വിഷമമുണ്ട്. പക്ഷെ ധോണിയെ അവര്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തത് എന്ന് പറയാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ എനിക്ക് ശരിക്കും വേദനയുണ്ട്-യുട്യൂബ് ചാനലില്‍ സഖ്‌ലിയന്‍ പറഞ്ഞു.


എന്തായാലും അദ്ദേഹത്തിന് ഭാവി ജീവിതത്തിലും നല്ലത് മാത്രം ആശംസിക്കുന്നു.അപ്പോഴും ഒരു വേദന മാത്രം ബാക്കിയാവുന്നു. അവസാനമായി ഒരിക്കല്‍ കൂടി അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണുക എന്നത്. അദ്ദേഹത്തിന്റെ ആരാധകരും ഇത് തന്നെയാവും ചിന്തിക്കുന്നുണ്ടാകുക-സഖ്‌ലിയന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടില്ലാത്ത ധോണി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്കൊപ്പം സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.