മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അടുത്തമാസം 23ന് നടക്കും. ഒക്ടോബര്‍ 22നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് 21ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബിസിസിഐ തെരഞ്ഞെടുപ്പ് ഒരു ദിവസം കൂടി വൈകിപ്പിച്ച് 23ലേക്ക് മാറ്റുകയായിരുന്നുവെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കി.

ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.ബിസിസിഐ തെരഞ്ഞെടുപ്പ് രണ്ടാഴ്ചയെങ്കിലും നീട്ടിവെക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെ ഇടക്കാല ഭരണസിമിതിയിലെ മറ്റൊരു അംഗമായ ഡയാന എഡുല്‍ജി ശക്തമായി എതിര്‍ത്തിരുന്നു.