Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20: ധോണിയെ പരിഗണിക്കില്ല, സെലക്റ്റര്‍മാരുടെ ഒരു കണ്ണ് സഞ്ജുവില്‍

ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് ക്ഷണിച്ചേക്കില്ല. സെപ്റ്റംബര്‍ 15നാണ് പരമ്പര ആരംഭിക്കുന്നത്.

BCCI may consider Sanju Samson and Ishan Kishan for T20
Author
Mumbai, First Published Aug 28, 2019, 6:01 PM IST

മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് ക്ഷണിച്ചേക്കില്ല. സെപ്റ്റംബര്‍ 15നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ അടുത്തമാസം നാലിനാണ് തെരഞ്ഞെടുക്കുക. ടീമില്‍ പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയേക്കും. എന്നാല്‍ താരത്തിന്റെ ഫിറ്റ്നെസും ജോലിഭാരവും സെലക്റ്റര്‍മാര്‍ അന്വേഷിക്കും.

ബിസിസിഐ ധോണിയുമായി ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുമോ എന്നുള്ള കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് ടീം ശക്തിപ്പെടുത്തുകയാണ് ബിസിസിയുടെ ലക്ഷ്യം. ലോകകപ്പിന് മുമ്പ് 22 ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് ശക്തമായ ടീമിനെ ഒരുക്കുകയെന്ന വലിയ ലക്ഷ്യമാണ് സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ളത്.

പന്തിന് പുറമെ മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരേയും പരിഗണിക്കുന്നുണ്ട്. ഇരുവര്‍ക്കും പന്തിനോളം കഴിവുണ്ടെന്നാണ് സെലക്റ്റര്‍മാര്‍ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന്റെ സാധ്യതയേറും. സെലക്ഷന്‍ കമ്മിറ്റിയിലെ ചിലര്‍ തിരുവനന്തപുരത്ത് എത്തും. ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളുടെ പ്രകടനം അവര്‍ വിലയിരുത്തും. 

ബാറ്റിങ് പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണ്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ യോഗ്യനാണെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ താരം പക്വത കാണിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios