ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് തുടരണോ എന്ന കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനമെടുക്കേണ്ടണ്ടതുണ്ട്. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാര്‍ഷിക കരാര്‍ തീരുമാനിക്കാനുള്ള ബിസിസിഐ യോഗം മാറ്റി. കോച്ച് ഗൗതം ഗംഭീര്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി വിദേശത്തായിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. ഇന്ന് ഗുവാഹത്തിയില്‍ ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗൗതം ഗംഭീറുമായുള്ള കൂടിക്കാഴ്ചക്കുശേഷ കളിക്കാരുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ മൂന്ന് പേരെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റുമെന്നും ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ബിസിസിഐ വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിച്ചിരുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അഗാര്‍ക്കറും ഗംഭീറും ചര്‍ച്ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ അതിവേഗ 50, ക്രുനാല്‍ പാണ്ഡ്യയുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് കിവീസ് താരം

ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് തുടരണോ എന്ന കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനമെടുക്കേണ്ടണ്ടതുണ്ട്. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും.

ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്നി.., പുറത്തായതിന് പിന്നാലെ ആര്‍സിബി താരത്തോട് പ്രതികാരം തീര്‍ത്ത് ചെന്നൈ ടീം ഡിജെ

2024ലെ വാര്‍ഷി കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ കോലിയും രോഹിത്തും ജഡേജയും പുറത്തായാല്‍ ബുമ്ര മാത്രമാകും എ പ്ലസ് ഗ്രേഡില്‍. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തിയേക്കുമെന്നും യശസ്വി ജയ്സ്വാളിനെയും അക്സര്‍ പട്ടേലിനെയും ബി കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷി റാണ, അഭിഷേക് ശര്‍മ എന്നിവരായിക്കും സി കാറ്റഗറിയില്‍ പുതുതായി ഇടം പ്രതീക്ഷിക്കുന്ന താരങ്ങള്‍. നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയിൽ ഉള്‍പ്പെടുത്താറുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ സി കാറ്റഗറിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക