Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച പുറത്തുവിട്ട ബിസിസിഐ

അടുത്തവര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റിന് മൊട്ടേര വേദിയാവുമെന്നാണ് കരുതുന്നത്.

BCCI Releases Motera Stadiums stunning aerial view
Author
Ahmedabad, First Published Feb 18, 2020, 7:55 PM IST

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന അഹമ്മദാബാദിലെ ട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ(സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം) ആകാശക്കാഴ്ച പുറത്തുവിട്ട് ബിസിസിഐ. 1.1 ലക്ഷം ആരാധകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.

50000ലധികം പേർക്ക് ഇരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയം നവീകരിച്ചാണ് 700 കോടി രൂപ ചെലവില്‍ പുതിയ സ്റ്റേഡിയം നിര്‍മിച്ചത്.  ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് വലിപ്പത്തിന്റെ കാര്യത്തില്‍ മൊട്ടേര പിന്തള്ളുക. 90000 പേരെയാണ് മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാവുക.

അടുത്തവര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റിന് മൊട്ടേര വേദിയാവുമെന്നാണ് കരുതുന്നത്. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍, 4000 കാറുകൾക്കും 10000 ബൈക്കുകൾക്കുമുള്ള പാർക്കിംഗ് സൗകര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് സ്റ്റേഡിയത്തിലുള്ളത്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സ്റ്റേഡിയം.

ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ബോക്‌സിംഗ്, ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ബില്ല്യാര്‍ഡ്‌സ്, ബാഡ്മിന്റണ്‍, തുടങ്ങിയ കായിക മത്സരങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്. നേരത്തെ, ക്രിക്കറ്റ് മത്സരം നടത്തി മോട്ടേരയുടെ ഉദ്ഘാടനം നടത്താമെന്നായിരുന്നു തീരുമാനം. ഐപിഎൽ ഫൈനൽ ഇവിടെ നടത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം പരിഗണിച്ച് ഉദ്ഘാടനം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios