പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ഏകദിനത്തിന് ശേഷം മാത്രമെ സൂര്യയുടെ ജഴ്‌സിയെത്തൂ. നിയമപ്രകാരം താരങ്ങള്‍ക്ക് ജഴ്‌സിയിലെ പേര് മറയ്ക്കാനുള്ള അവകാശമില്ല.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ ജഴ്‌സി അണിഞ്ഞാണ് സൂര്യകുമാര്‍ യാദവ് കളിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരമെത്തിയ സൂര്യ സഞ്ജുവിന്റെ ജഴ്‌സി എടുക്കുകയായിരുന്നു. സൂര്യയുടെ ജേഴ്‌സി എവിടെയെന്ന് പലരും ചോദ്യമുന്നയിച്ചിരുന്നു. പലരും ട്രോളുമായെത്തി. ബിസിസിഐക്ക് കൊടികളുടെ വരുമാനമുണ്ടായിട്ടും ജഴ്‌സി ഇല്ലെയെന്നൊക്കെ ആരാധകര്‍ കളിയാക്കി. 

എന്തുകൊണ്ട് സൂര്യ, സഞ്ജുവിന്റെ ജഴ്‌സിയണിഞ്ഞുവെന്നതിന്റെ കാരണം വ്യക്തമായിരിക്കുകയാണ്. ജഴ്‌സിയുടെ അളവായിരുന്നു സൂര്യയുടെ പ്രശ്‌നം. ശരിയായ അളവല്ലെന്നുള്ള കാര്യം സൂര്യ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതോടെ ശരിയായ അളവിനുള്ളത് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മത്സരത്തിന് ജഴ്‌സി എത്തിക്കാനായില്ല. പിന്നീട് സൂര്യ, സഞ്ജുവിന്റെ ജഴ്‌സി ആവശ്യപ്പെടുകയായിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ഏകദിനത്തിന് ശേഷം മാത്രമെ സൂര്യയുടെ ജഴ്‌സിയെത്തൂ. നിയമപ്രകാരം താരങ്ങള്‍ക്ക് ജഴ്‌സിയിലെ പേര് മറയ്ക്കാനുള്ള അവകാശമില്ല. ഇതോടെ സൂര്യക്ക് സഞ്ജുവിന്റെ പേരുള്ള ജഴ്‌സി അണിഞ്ഞ് കളിക്കേണ്ടിവന്നു. 

ബാര്‍ബഡോസില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്. മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ നാല് വിക്കറ്റ് നേട്ടം.

മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്റെ (16 പന്തില്‍ 17) ഇന്നിംഗ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. 

'നമ്മള് മലയാളികള്‍ പുലിയല്ലേ?' ടി10യിലെ വെടിക്കെട്ടിന് ശേഷം മലയാളത്തില്‍ ഉത്തപ്പയുടെ മറുപടി

നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഏഴ് പന്തില്‍ അഞ്ച് റണ്ണെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും (46 പന്തില്‍ 52) മോട്ടീ മടക്കി. നാല് പന്തില്‍ ഒരു റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും (16), രോഹിത് ശര്‍മ്മയും (12) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.

youtubevideo