ലണ്ടന്‍: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ വേണ്ടി കളിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. അദ്ദേഹത്തിന്റെ ആത്മകഥയായ ഓണ്‍ ഫയരര്‍ എന്ന പുസ്തകത്തിലാണ് സ്‌റ്റോക്‌സ് ഇക്കാര്യം പറഞ്ഞത്. പ്രധാനമായും ധോണിയുടെ പ്രകടനമാണ് താരം എടുത്ത് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്.

കോലി അനുഷ്‌കയുമായി വേര്‍പിരിയണം; വിചിത്ര ആവശ്യവുമായി ബിജെപി നേതാവ്

338 റണ്‍സായിരുന്നു ഇംഗ്ലണ്ട് മുന്നോട്ടുവച്ച വിജയലക്ഷ്യം. എന്നാല്‍ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വി വഴങ്ങി. സ്‌റ്റോക്‌സ് പറയുന്നതിങ്ങനെ... ''ധോണി ക്രീസിലെത്തുമ്പോള്‍ 11 ഓവറില്‍ 112 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ടതിന് പകരം ഒന്നും രണ്ട് റണ്‍സുകള്‍ നേടാന്‍ ധോണി ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവോ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മുതിര്‍ന്നില്ല.'' സ്‌റ്റോക്‌സ് പറഞ്ഞു. 

സഞ്ജു ഇനിയും വരണം; ധോണി കാര്യമൊന്നും പറയാന്‍ പറ്റില്ല: മുന്‍ ഇന്ത്യന്‍ കീപ്പര്‍

തുടക്കത്തിലെ മെല്ലെപ്പോക്കും ഇന്ത്യക്ക് വിനയായി. ''ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ശേഷമാണ് രോഹിത്തും കോലിയും ഒത്തുചേര്‍ന്നത്. 109 പന്തുകള്‍ നേരിട്ട രോഹിത് 102 റണ്‍സ് നേടിയിരുന്നു. ഇരുവരും കൂട്ടിച്ചേര്‍ത്തത് 138 റണ്‍സാണ്. എന്നാല്‍ 26 ഓവറുകള്‍ പിന്നിട്ടിരുന്നു. ഈ മെല്ലപ്പോക്ക് അവരില്‍ നിന്ന് വിജയം തട്ടയകറ്റി.'' സ്‌റ്റോക്‌സ് പറഞ്ഞുനിര്‍ത്തി. 

കോലി- രോഹിത് കൂട്ടുകെട്ടിനെ കൂടുതല്‍ സമയം ശാന്തരാക്കി നിര്‍ത്തിയതിന് ബൗളര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട് സ്‌റ്റോക്‌സ്.