കഴിഞ്ഞ വര്‍ഷം ജോ റൂട്ടില്‍ നിന്ന് ഇംഗ്സണ്ട് നായകസ്ഥാനം ഏറ്റെടുത്ത ബെന്‍ സ്റ്റോക്സ് ടീമിനെ നയിച്ച 10 ടെസ്റ്റില്‍ ഒമ്പതിലും വിജയം നേടി. സ്റ്റോക്സ് നായകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഇംഗ്ലണ്ട് കളിച്ച 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു ജയിച്ചത്.

ദുബായ്: ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം 36.25 ശരാശരിയില്‍ 870 റണ്‍സ് അടിച്ചെടുത്ത ബെന്‍ സ്റ്റോക്സ് 26 വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് സെഞ്ചുറികള്‍ നേടിയ സ്റ്റോക്സ് 71.21 പ്രഹരശേഷിയിലാണ് ടെസ്റ്റില്‍ റണ്‍സടിച്ചു കൂട്ടിയത്. ഇംഗ്ലണ്ട് ടീമിലെ സഹതാരം ജോണ്‍ ബെയര്‍സ്റ്റോ, ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ എന്നിവരെ മറികടന്നാണ് സ്റ്റോക്സ് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ ആയി തെരഞ്ഞടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജോ റൂട്ടില്‍ നിന്ന് ഇംഗ്സണ്ട് നായകസ്ഥാനം ഏറ്റെടുത്ത ബെന്‍ സ്റ്റോക്സ് ടീമിനെ നയിച്ച 10 ടെസ്റ്റില്‍ ഒമ്പതിലും വിജയം നേടി. സ്റ്റോക്സ് നായകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഇംഗ്ലണ്ട് കളിച്ച 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു ജയിച്ചത്. കളിച്ച നാലു പരമ്പരകളില്‍ ഇംഗ്ലണ്ട് തോറ്റിരുന്നു. നേരത്തെ ഐസിസി തെരഞ്ഞെടുത്ത പോയ വര്‍ഷത്തെ ടെസ്റ്റ് ടീമിന്‍റെ നായകനായും സ്റ്റോക്സിനെ തെരഞ്ഞടുത്തിരുന്നു.

ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ സഞ്ജു സാംസണ്‍; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

2022ല്‍ ഇംഗ്ലണ്ട് കളിച്ച 15 ടെസ്റ്റുകളില്‍ 4.13 റണ്‍സ് ശരാശരിയിലാണ് ഇംഗ്ലണ്ട് റണ്‍സടിച്ചത്. ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ് ബോള്‍ ശൈലി നടപ്പാക്കിയപ്പോള്‍ അത് വിജയകരമായി ഗ്രൗണ്ടില്‍ നടപ്പാക്കിയ നായകന്‍ കൂടിയാണ് സ്റ്റോക്സ്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരായ ടെസ്റ്റിന്‍റെ ആദ്യ ദിനം വെറും 75 ഓവറില്‍ 506/4 റണ്‍സടിച്ച ഇംഗ്ലണ്ട് ഒരു ടെസ്റ്റിന്‍റെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ആദ്യ ആറ് താരങ്ങളും സെഞ്ചുറി നേടി. കഴിഞ്ഞ വര്‍ഷെ ടെസ്റ്റിലെ ഏറ്റവും മികച്ച ഏഴ് ബാറ്റിംഗ് സ്ട്രൈക്ക് റേറ്റില്‍ അഞ്ചം ഇംഗ്ലണ്ട് താരങ്ങളുടെ പേരിലാണ്. ഇന്ത്യയുടെ റിഷഭ് പന്തും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് ഈ പട്ടികയില്‍ പുറത്തുള്ള രണ്ട് താരങ്ങള്‍.