ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ് ഏകദിന ടീമിലെ പുതുമുഖം.

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സ്റ്റോക്സ് കളിക്കുമന്ന് ഇതോടെ ഉറപ്പായി. ടി20 ടീമില്‍ ബെന്‍ സ്റ്റോക്സ് ഇല്ല. ജോ റൂട്ട് ഏകദിന ടീമിലുണ്ട്.

ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ് ഏകദിന ടീമിലെ പുതുമുഖം. കഴിഞ്ഞ വര്‍ഷമാണ് സ്റ്റോക്സ് ഏകദിന, ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായത്. 2019ലെ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍ സ്റ്റോക്സ് ആയിരുന്നു. 84 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്സിന്‍റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് കീവിസ് ഉയര്‍ത്തിയ 241 എന്ന സ്കോറിനൊപ്പമെത്തിയത്.

Scroll to load tweet…

സഞ്ജു പ്രതിഭയൊക്കെയാണ് പക്ഷെ, തുറന്നു പറഞ്ഞ് കപില്‍ ദേവ്

ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമില്‍ തിരിച്ചെത്തുന്ന സ്റ്റോക്സ് സ്പെഷലിസ്റ്റ് ബാറ്ററായിട്ടായിരിക്കും കളിക്കുക. കാല്‍മുട്ടിലെ പരിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാകാനിരുന്ന സ്റ്റോക്സ് ലോകകപ്പില്‍ കളിക്കുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയ നീട്ടിവെച്ചിട്ടുണ്ട്. കാല്‍മുട്ടിലെ പരിക്ക് കാരണം ലോകകപ്പില്‍ കളിച്ചാലും സ്റ്റോക്സിന് പന്തെറിയാനാവില്ല.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ,മൊയിൻ അലി, ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ,സാം കറന്‍, ലിയാം ലിവിംഗ്സ്റ്റൺ,ഡേവിഡ് മലൻ, ആദിൽ റഷീദ്,ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി,മാർക്ക് വുഡ്,ക്രിസ് വോക്സ്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ,റെഹാൻ അഹമ്മദ്,മൊയിൻ അലി,ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്,സാം കറൻ,ബെൻ ഡക്കറ്റ്,വിൽ ജാക്സ്,ലിയാം ലിവിംഗ്സ്റ്റൺ,ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോഷ് നാവ്,ജോൺ ടർണർ, ലൂക്ക് വുഡ്.