കഴിഞ്ഞ 24 മണിക്കൂറിനിടെ 9922 ബ്ലൂ ലെയ്സ് പാക്കറ്റുകളും ഇന്ത്യക്കാർ സ്വി​ഗിയിലൂടെ വരുത്തിച്ചു. ബെം​ഗളൂരുവിൽ നിന്നൊരു സ്ത്രീ 62 ബിരിയാണി ഓർഡർ ചെയ്തു.

ബെം​ഗളൂരു: ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് സ്വി​ഗി. ബെം​ഗളൂരുവിലെ സ്ത്രീ ഒറ്റക്ക് 62 ബിരിയാണി ഓർഡർ ചെയ്തെന്ന് സ്വി​ഗി എക്സിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9922 ബ്ലൂ ലെയ്സ് പാക്കറ്റുകളും ഇന്ത്യക്കാർ സ്വി​ഗിയിലൂടെ വരുത്തിച്ചു. ബെം​ഗളൂരുവിൽ നിന്നൊരു സ്ത്രീ 62 ബിരിയാണി ഓർഡർ ചെയ്തു. ആരാണ് നിങ്ങൾ, എവിടെയാണ് നിങ്ങൾ. ഇന്ത്യ-പാക് മത്സരത്തിന്റെ വാച്ച് പാർട്ടി നടത്തുകയാണോ എന്ന് സ്വി​ഗി ചോദിച്ചു. സ്ത്രീ 62 ബിരിയാണി ഓർഡർ ചെയ്തതായി പിന്നീട് സ്വി​ഗി മണികൺട്രോളിനോട് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ ഇന്ത്യക്കാർ 79239 ദോശയും 8147 ദോഖ്ലയയും ഓർഡർ ചെയ്തു. 

അതേസമയം, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ കരകയറ്റിയത്.

ഇഷാന്‍ കിഷന്‍റെ വെടിക്കെട്ട് ഫിഫ്റ്റി, സഞ്ജുവിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി; രാഹുലും സൂര്യയും സേഫല്ല

രോഹിത്തിന്റെയും കോലിയുടെയുമടക്കം നാലി വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദി പാകിസ്ഥാനുവേണ്ടി തിളങ്ങി. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായിരുന്നു. ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ പെയ്ത മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് മഴ നിലച്ചപ്പോള്‍ 20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂര്‍ണണമായും ഉപേക്ഷിക്കുകയായിരുന്നു.