ആരാധകരും വലിയ പ്രതീക്ഷയിലാണ്. ഇതിനിടെ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ബാല്യകാല കോച്ച് ബിജു ജോര്‍ജ്. സഞ്ജുവിന്റെ മികച്ച പ്രകടനം വരാനിരക്കുന്നേയുള്ളൂവെന്നാണ് ബിജു പറയുന്നത്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഏകദിന - ടി20 ടീമുകളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വാര്‍ത്ത. ഭേദപ്പെട്ട ഐപിഎല്‍ പ്രകടനത്തിന് ശേഷം സഞ്ജുവിന് ലഭിക്കുന്ന അവസരമായിരിക്കുമിത്. പരമ്പരയില്‍ ഫോമിലായാല്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കും.

ആരാധകരും വലിയ പ്രതീക്ഷയിലാണ്. ഇതിനിടെ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ബാല്യകാല കോച്ച് ബിജു ജോര്‍ജ്. സഞ്ജുവിന്റെ മികച്ച പ്രകടനം വരാനിരക്കുന്നേയുള്ളൂവെന്നാണ് ബിജു പറയുന്നത്. ബിജുവിന്റെ വാക്കുകള്‍... ''ആക്രമിച്ച് കളിക്കുകയെന്നതാണ് സഞ്ജുവിന്റെ ശൈലി. അത് തുടരുകയാണ് വേണ്ടത്. കാരണം അവന് ഇത്രത്തോളം ആരാധകരെ ഉണ്ടാക്കികൊടുത്തത് ഈ ശൈലിയാണ്. ഏത് പൊസിഷന്‍ കളിച്ചാലും ആക്രമണോത്സുകത കാണിക്കണം.

വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ സഞ്ജു സ്വന്തം കരുത്തില്‍ വിശ്വസിക്കണം. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണം. എന്നാല്‍ ഏത് ബൗളര്‍ക്കെതിരെയാണ് ആധിപത്യം നേടേണ്ടതെന്നുള്ള വ്യക്തമായ ബോധ്യം വേണം. ഇനിയുള്ള മൂന്ന് വര്‍ഷങ്ങളായിരിക്കും സഞ്ജുവിന്റെ ബെസ്റ്റ്. ഇതുവരെ സഞ്ജുവിന്റെ മികച്ച പ്രകടനം പുറത്തുവന്നിട്ടില്ല.'' അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും അര്‍ഷ്ദീപ് സിംഗും ഉള്‍പ്പടെയുള്ള യുവതാരങ്ങളെ വിന്‍ഡീസ് പര്യടനത്തിന് ബിസിസിഐ അയക്കുമെന്നാണ് സൂചന. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമുള്ള വലിയ പരമ്പരയായതിനാല്‍ ഇന്ത്യന്‍ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 27നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.

എല്ലാകാലത്തും എന്റെ ക്രഷ്! ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ

സഞ്ജുവും ഉമ്രാനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിലും ജയ്സ്വാളും അര്‍ഷും ടെസ്റ്റ് ടീമിലും എത്താനാണ് സാധ്യത. അടുത്തിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള സ്‌ക്വാഡില്‍ സ്റ്റാന്‍ഡ്ബൈ താരമായി ജയ്സ്വാളുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News