ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ടി20യിൽ വിൻഡീസിന് ടോസ് ലഭിച്ചു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഭുവനേശ്വർ കുമാറും ശിവം ദുബെയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൃത്യസമയത്ത് ടോസിടാന്‍ സാധിച്ചിരുന്നില്ല. മത്സരം വൈകിയതോടെ ഒമ്പത് ഓവറാക്കി ചുരുക്കി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മായങ്ക് യാദവിന് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തി. ശിവം ദുബെയും ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് പുറത്തായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 2-2ന് ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, നമന്‍ ധീര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷമാര്‍ സ്പ്രിംഗര്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

YouTube video player