നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടി20- ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍കണ്ട് യുവതാരങ്ങളെ പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്.

മുംബൈ: നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടി20- ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍കണ്ട് യുവതാരങ്ങളെ പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്. ഫോമിലില്ലാത്ത ശിഖര്‍ ധവാന്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് ഇനിയും അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. മറ്റൊന്ന് പേസ് ബൗളിങ് വകുപ്പാണ്. ദീപക് ചാഹറിന് സ്ഥാനം ഉറപ്പാണെങ്കിലും ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരുടെ കാര്യം പരുങ്ങലിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറിനെ തിരികെയെത്തിക്കുമെന്നാണ്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തായിരുന്നു ഭുവി. എന്നാല്‍ അടുത്തിടെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കളിച്ചിരുന്നു താരം. മാത്രമല്ല, ഇന്‍ഡോര്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിയാനും ഭുവി എത്തിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റാണെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ പരിക്കേറ്റ ഭുവി ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. താരത്തിന് ഫിറ്റ്‌നെസ് തെളിയിക്കാനാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.