കഴിഞ്ഞ ദിവസം, പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ല്‍ ജാമിസണിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് സിസാന്‍ഡ മഗാലയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു കോടിക്കാണ് ജാമിസണിനെ ചെന്നൈ താരലേലത്തില്‍ ടീമിലെത്തിച്ചിരുന്നത്.
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒരുങ്ങുന്ന പഞ്ചാബ് കിംഗ്‌സിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് താരം ജോണി ബെയ്ര്‍സ്റ്റോ ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ല. പരിക്കില്‍ നിന്ന് മോചിതനാവുന്ന ബെയര്‍സ്റ്റോ വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബറില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെ വീണാണ് ഇംഗ്ലണ്ട് താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ട്വന്റി 20 ലോകകപ്പും ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് പരമ്പരകളും ബെയര്‍സ്റ്റോയ്ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ നിന്ന് ബെയര്‍സ്റ്റോ 1291 റണ്‍സ് നേടിയിട്ടുണ്ട്. ബെയര്‍സ്റ്റോയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈമാസം 31നാണ് ഐപിഎല്ലിന് തുടക്കമാവുക.

കഴിഞ്ഞ ദിവസം, പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ല്‍ ജാമിസണിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് സിസാന്‍ഡ മഗാലയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു കോടിക്കാണ് ജാമിസണിനെ ചെന്നൈ താരലേലത്തില്‍ ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് താരത്തിന് പരിക്കേറ്റു. പിന്നാലെ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പേസറെ ചെന്നൈ ടീമിലെത്തിക്കുകയായിരുന്നു.
32 കാരനായ മഗാലയെ താരലേലത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, ആദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് മഗാല ചെന്നൈയ്ക്ക് വേണ്ടി കളിക്കുക. 2021ന് ശേഷം മഗാല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടി20 മത്സരങ്ങളും കളിച്ചിട്ടില്ല. എന്നാല്‍ പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മഗാലയ്ക്കായി. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന് വേണ്ടി കളിച്ച താരം വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമനായിരുന്നു. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
