ബെംഗളൂരു: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക്. ബെംഗളൂരുവില്‍ നടന്ന ശാരീരികക്ഷമത പരിശോധനയിൽ രോഹിത് വിജയിച്ചു. ഞായറാഴ്‌ചയ്‌ക്ക് മുന്‍പ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് സൂചന. അവസാന രണ്ട് ടെസ്റ്റിൽ രോഹിത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ എത്തിയാൽ രോഹിത്തിന് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീനുണ്ടാകും.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ഓസ്‌ട്രേലിയയിലെ ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ കളിച്ചിരുന്നില്ല. രോഹിത്തിന്‍റെ പരിക്കിനെ കുറിച്ച് അറിയില്ലെന്ന് നായകന്‍ വിരാട് കോലി പറഞ്ഞത് വിവാദമായിരുന്നു. അതേസമയം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമായിരുന്നു ഐപിഎല്ലിന് ശേഷം ഹിറ്റ്‌മാന്‍. 

ബാറ്റിംഗ് നിര തവിടുപൊടി, ബുമ്ര ടോപ് സ്‌കോറര്‍; ഇന്ത്യ 194ല്‍ പുറത്ത്

അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പകലും രാത്രിയുമായുള്ള മത്സരത്തോടെയാണ് നാല് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. ഇതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത് ചോരും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് രോഹിത് കളിക്കും എന്ന ആശ്വാസ വാര്‍ത്ത പുറത്തുവരുന്നത്. സിഡ്‌നിയില്‍ ജനുവരി ഏഴിനും ബ്രിസ്‌ബേനില്‍ 15നുമാണ് അവസാന രണ്ട് ടെസ്റ്റുകള്‍ ആരംഭിക്കുന്നത്. 

ലോകകപ്പിന് മുമ്പ് രോഹിത്തിനെ ടി20 നായകനാക്കണം; വാദിച്ച് പാര്‍ഥീവ് പട്ടേല്‍