ദില്ലി: ഇന്ത്യൻ മുൻക്രിക്കറ്റ് താരം ബി​ഷ​ൻ സിം​ഗ് ബേ​ദി ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ ​നി​ന്നു രാ​ജി​വ​ച്ചു. ഫി​റോ​സ് ഷാ ​കോ​ട്‌ല സ്റ്റേ​ഡി​യ​ത്തി​ൽ ബി​ജെ​പി നേ​താ​വും അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു രാ​ജി.

കാ​ണി​ക​ളു​ടെ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ജ​യ്റ്റ്ലി​യു​ടെ പേ​ര് നീ​ക്കം​ചെ​യ്യാ​നും ബേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 2017-ൽ ​ജ​യ്റ്റ്ലി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് സ്റ്റാ​ൻ​ഡി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ന​ൽ​കി​യ​ത്. ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​ഷേ​യ​ൻ പ്ര​സി​ഡ​ന്‍റും ജ​യ്റ്റ്ലി​യു​ടെ മ​ക​നു​മാ​യ രോ​ഹ​ൻ ജ​യ്റ്റ്ലി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് സ്പി​ൻ ഇ​തി​ഹാ​സം രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തും രാ​ജി പ്ര​ഖ്യാ​പി​ക്കു​ന്ന​തും. 

ക്രി​ക്ക​റ്റി​നേ​ക്കാ​ൾ ഭ​ര​ണ​ത്തി​നാ​ണ് അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. 1999 മു​ത​ൽ 2013 വ​രെ 14 വ​ർ​ഷം ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ജ​യ്റ്റ്ലി. ഫി​റോ​സ് ഷാ ​കോ​ട്‌ല ഗ്രൗ​ണ്ടി​ൽ ജ​യ്റ്റ്ലി​യു​ടെ ആ​റ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ സ്ഥാ​പി​ക്കാ​നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.