കളിയുടെ മാന്യതക്ക് നിരക്കാത്തതാണ് ഷെഹ്സാദിന്‍റെ നടപടിയെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്നും കണ്ടെത്തിയതിനെത്തുര്‍ന്നാണ് നടപടി. തെറ്റ് അംഗീകരിച്ച ഷെഹ്സാദ് താക്കീത് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി. ഷെഹ്സാദിന്‍റെ പെരുമാറ്റത്തിന് ഒറു ഡീ മെറിറ്റ് പോയന്‍റും മാച്ച് റഫറി നീയാമുര്‍ റഷീദ് പിഴയായി നല്‍കിയിട്ടുണ്ട്.

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍(Bangladesh Premier League) മത്സരത്തിനുശേഷം ഗ്രൗണ്ടില്‍വെച്ച് പരസ്യമായി പുകവലിച്ചതിന് അഫ്ഗാന്‍ താരം മുഹമ്മദ് ഷെഹ്സാദിനെ(Mohammad Shahzad) താക്കീത് ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(Bangladesh Cricket Board). ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന കോമില്ല വിക്ടോറിയന്‍സ്-മിനിസ്റ്ററ്‍ ഗ്രൂപ്പ് ധാക്ക മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക താരമായ ഷെഹ്സാദ് മത്സരം ഉപേക്ഷിച്ചതോടെ ഗ്രൗണ്ടിലിറങ്ങി പരസ്യമായി പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പെരമാറ്റച്ചട്ട ലംഘനത്തിന് ഷെഹ്സാദിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തത്.

Scroll to load tweet…

കളിയുടെ മാന്യതക്ക് നിരക്കാത്തതാണ് ഷെഹ്സാദിന്‍റെ നടപടിയെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്നും കണ്ടെത്തിയതിനെത്തുര്‍ന്നാണ് നടപടി. തെറ്റ് അംഗീകരിച്ച ഷെഹ്സാദ് താക്കീത് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി. ഷെഹ്സാദിന്‍റെ പെരുമാറ്റത്തിന് ഒറു ഡീ മെറിറ്റ് പോയന്‍റും മാച്ച് റഫറി നീയാമുര്‍ റഷീദ് പിഴയായി നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക മൂന്ന് ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ മൂന്നാമതാണിപ്പോള്‍. ആറ് കളികളില്‍ നാലു ജയവുമായി കോമില്ല വിക്ടോറിയന്‍സാണ് ഒന്നാമത്. മിനിസ്റ്റര്‍ ഗ്രൂപ്പിനായി ആറ് മത്സരങ്ങളിലും ഇറങ്ങിയ ഷെഹ്സാദിന് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. ആറ് മത്സരങ്ങളില്‍ 20 റണ്‍സ് ശരാശരിയില്‍ 120 റണ്‍സ് മാത്രമാണ് ഷെഹ്സാദ് ഇതുവരെ നേടിയത്.