വീഡിയോ ദൃശ്യങ്ങളില്‍ പന്ത് കോലിയുടെ ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായിരുന്നു.

ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 81 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (33), ശുഭ്മാന്‍ ഗില്‍ (12) എന്നിവരാണ് ക്രീസില്‍. ചെന്നൈ, ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ തന്നെ 308 റണ്‍സ് ലീഡുണ്ട് ആതിഥേയര്‍ക്ക്. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ്് സ്‌കോറായ 376നെതിരെ ബംഗ്ലാദേശ് 149ന് എല്ലാവരും പുറത്തായിരുന്നു. 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത്താണ് ആദ്യം മടങ്ങുന്നത്. ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ സ്ലിപ്പില്‍ സാക്കിര്‍ ഹസന് ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിലും ഇതേ രീതിയിലാണ് രോഹിത് മടങ്ങിയത്. പിന്നാലെ ജയ്‌സ്വാളിനെ നഹീദ് റാണ, വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂന് നില്‍ക്കാതെയാണ് കോലി മടങ്ങുന്നത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ പന്ത് കോലിയുടെ ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായിരുന്നു. റിവ്യൂ ചെയ്യാത്തത് വലിയ തിരിച്ചടിയാണ് ഇന്ത്യക്ക് നല്‍കിയത്. അപ്പുറത്തുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലും റിവ്യൂ ചെയ്യാന്‍ പറഞ്ഞതുമില്ല. കോലി റിവ്യൂ ചെയ്യാതെ നടന്നുകയറിയ തീരുമാനത്തെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖഭാവത്തിലുണ്ട് അദ്ദേഹത്തിന്റെ നിരാശ. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, ബംഗ്ലാദേശിനെ ഫോളോഓണ്‍ ചെയ്യിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. 32 റണ്‍സെടുത്ത് ടോപ് സ്‌കോററായ ഷാക്കിബിന് പുറമെ പുറത്താകാതെ 27 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസും 22 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിലെ പ്രഹരമേറ്റു. 

മിന്നല്‍ വേഗത്തില്‍ ബുമ്രയുടെ യോര്‍ക്കര്‍! ടസ്‌കിന്റെ കിളി പോയി, കൂടെ മിഡില്‍ സ്റ്റംപും -വീഡിയോ

രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗള്‍ഡാക്കി. പിന്നാലെ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഞ്ചിന് പിരിയുമ്പോള്‍ 26-3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ലഞ്ചിനുശേഷം പൊരുതിനോക്കിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയുടെ ആഴം കൂട്ടിയത്.