Asianet News MalayalamAsianet News Malayalam

ശ്രീനാഥിന് ശേഷം ബുമ്ര; ഇന്ത്യന്‍ പേസറെ തേടി അപൂര്‍വനേട്ടം

അരങ്ങേറ്റേത്തിന് ശേഷം 17 ടെസ്റ്റുകള്‍ താരം വിദേശത്ത് കളിച്ചു. ദക്ഷിണാഫ്രിക്കയെ കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ബുമ്ര കളിച്ചത്.
 

Bumrah goes past Srinath to achieve unique feat
Author
Chennai, First Published Feb 5, 2021, 12:15 PM IST

 

ചെന്നൈ: 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര അരങ്ങേറുന്നത്. വിദേശപിച്ചുകളില്‍ മുതല്‍ക്കൂട്ടാകും എന്ന ചിന്തയിലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അതുവരെ നിശ്ചിത ഓവറില്‍ മാത്രമായിരുന്നു താരം കളിച്ചിരുന്നത്. 

അരങ്ങേറ്റേത്തിന് ശേഷം 17 ടെസ്റ്റുകള്‍ താരം വിദേശത്ത് കളിച്ചു. ദക്ഷിണാഫ്രിക്കയെ കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ബുമ്ര കളിച്ചത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലാണ് ബുമ്ര ഇന്ത്യയിലെ ആദ്യ ടെസ്റ്റ് കളിക്കുന്നത്. ഇതോടെ ഒരു അപൂര്‍വനേട്ടം ഇന്ത്യന്‍ സ്റ്റാര്‍ പേസറെ തേടിയെത്തി. 

കൂടുതല്‍ തവണ വിദേശത്ത് ടെസ്റ്റ് കളിച്ച ശേഷം ഇന്ത്യയില്‍ അരങ്ങേറുന്ന താരമായിരിക്കുകയാണ് ബുമ്ര. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയാണ് ബുമ്ര മറികടന്നത്. 12 ടെസ്റ്റുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്രീനാഥ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗാണ് മൂന്നാം സ്ഥാനത്ത്.

11 ടെസ്റ്റുകള്‍ താരം വിദേശത്ത് കളിച്ചു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 10 ടെസ്റ്റുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. മുന്‍ പേസര്‍ ആശിഷ് നെഹ്‌റയും വിദേശത്ത് പത്ത് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios