ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ ജയം

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നു. പ്രണോയ് ഒന്നിനെതിരെ രണ്ട് ഗെയ്‌മുകൾക്ക് ഫിൻലൻഡ് താരം ഏതു ഹെയ്നോയെ തോൽപിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ ജയം. സ്കോർ 17-21, 21-10, 21-11. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയുടെ സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തി. സായ്‌ പ്രണീത് ആദ്യറൗണ്ടിൽ കനേഡിയന്‍ താരം ജെയ്‌സൺ ആന്‍റണിയെ തോൽപ്പിച്ചു. നേരിട്ടുള്ള ഗെയ്‌മുകൾക്കായിരുന്നു സായ് പ്രണീതിന്‍റെ ജയം. സ്‌കോര്‍- 21-17, 21-16. കെ ശ്രീകാന്ത്, സമീർ വർമ്മ എന്നിവർക്കും ഇന്ന് ആദ്യറൗണ്ട് മത്സരമുണ്ട്.