1993ലാണ് കാഡ്ബറി ഡയറി മില്‍ക്കിന്‍റെ ആ പ്രശസ്തമായ 'ക്രിക്കറ്റ് പരസ്യം' വരുന്നത്.

മുംബൈ: 1993ലാണ് കാഡ്ബറി ഡയറി മില്‍ക്കിന്‍റെ ആ പ്രശസ്തമായ 'ക്രിക്കറ്റ് പരസ്യം' വരുന്നത്. സിക്സ് അടിച്ച് കളി ജയിപ്പിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനും കളി കഴിഞ്ഞയുടന്‍ ഗ്രൗണ്ട് സെക്യൂരിറ്റിയെ വെട്ടിച്ച് കയ്യില്‍ ഡയറി മില്‍ക്ക് ചോക്ലേറ്റുമായി ഓടിയെത്തുന്ന കാമുകിയും, ഒടുക്കം ഒന്നിച്ച് ഇരുവരും ഡയറി മില്‍ക്ക് കഴിക്കുന്നതുമാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. ഇന്ത്യന്‍ ടെലിവിഷനില്‍ നിരന്തരം ഒരു കാലത്ത് മാറി മറിഞ്ഞ പരസ്യമാണ് ഇത്.

YouTube video player

ഇപ്പോള്‍ ഇതാ കാഡ്ബറി തന്നെ ഇതിന്‍റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നു. എന്നാല്‍ ഇതില്‍ ഒരു മാറ്റം ഉണ്ട്. പരസ്യത്തില്‍ പുരുഷ ക്രിക്കറ്റര്‍ക്ക് പകരം വനിത ക്രിക്കറ്റ് താരമാണ്. കാണികള്‍ക്കിടയില്‍ നിന്നും ഓടിവരുന്നത് കാമുകിയല്ല, കാമുകനാണ്. എന്നാല്‍ പരസ്യത്തിന്‍റെ പാശ്ചത്തലത്തിലെ സംഗീതവും, തീം എല്ലാം അത് പോലെ തന്നെ. അവസാനം ഗുഡ് ലക്ക് ഗേള്‍സ് എന്ന ഹാഷ്ടാഗും പരസ്യത്തില്‍ നല്‍കുന്നുണ്ട്.

Scroll to load tweet…

സ്ത്രീകള്‍ വിജയഗാഥ രചിക്കുന്നതിലും, അവര്‍ യുവത്വത്തിന് മാതൃകയായി മാറുന്നതുമായ ആഘോഷത്തില്‍ കാഡ്ബറി ഡയറി മില്‍ക്കും ചേരുന്നു, എന്നാണ് ഈ പരസ്യത്തിന് കാഡ്ബറി നല്‍കിയ ക്യാപ്ഷന്‍. ഒഗ്ലീവ് ആണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona