'സെഞ്ചുറി' വഴങ്ങി കാമറൂണ്‍ ഗ്രീന്‍! ഇന്ത്യക്കെതിരെ മോശം ബൗളിംഗ് റെക്കോര്‍ഡിന്റെ പട്ടികയില്‍ ഓസീസ് താരം
ഇന്ത്യക്കെതിരെ ഒരു ഓസീസ് ബൗളറുടെ ഏറ്റവു മോശം സ്‌പെല്ലായിരുന്നു ഇത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ മുന്‍ ശ്രീലങ്കന്‍ താരം നുവാന്‍ പ്രദീപാണ്.

മൊഹാലി: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ 399 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിന്റെ ചൂട് ഓസീസ് ബൗളര്‍മാര്‍ വേണ്ടുവോളം അറിഞ്ഞു. ഓസീസ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് കാമറൂണ്‍ ഗ്രീനായിരുന്നു. 10 ഓവറില്‍ 103 റണ്‍സാണ് ഗ്രീന്‍ വിട്ടുകൊടുത്തത്. ബൗളര്‍മാരില്‍ ഗ്രീന്‍ സെഞ്ചുറി നേടിയെന്ന് പറയാം. ഇതോടെ മോശം റെക്കോര്‍ഡിന്റെ പട്ടികയിലും ഗ്രീന്‍ ഇടം പിടിച്ചു.
ഇന്ത്യക്കെതിരെ ഒരു ഓസീസ് ബൗളറുടെ ഏറ്റവു മോശം സ്‌പെല്ലായിരുന്നു ഇത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ മുന്‍ ശ്രീലങ്കന്‍ താരം നുവാന്‍ പ്രദീപാണ്. 2017ല്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 10 ഓവറില്‍ 106 റണ്‍സാണ് പ്രദീപ് വഴങ്ങിയത്. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം ടിം സൗത്തിയാണ് രണ്ടാമന്‍. 2009ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സത്തില്‍ 105 റണ്‍സാണ് സൗത്തി വഴങ്ങിയത്. ഒരു വിക്കറ്റ് പോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. മൂന്നാമന്‍ ഗ്രീനും. ഈ വര്‍ഷം 100 റണ്‍സ് വഴങ്ങിയ ന്യൂസിലന്‍ഡ് താരം ജേക്കബ് ഡഫി നാലാമത്.
നേരത്തെ, ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി. ഓസീസും ടീമില്‍ മാറ്റം വരുത്തിയിരുന്നു. പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍.