Asianet News MalayalamAsianet News Malayalam

കീ കൊടുത്തുവിട്ടപോലെ ഒന്നിന് പുറകെ ഒന്നായി പന്തേറ്, 'ഒന്ന് ശ്വാസം വിടാനെങ്കിലും സമയം തരൂ'വെന്ന് ബൗളറോട് കോലി

നാലോവര്‍ എറിഞ്ഞ ബ്രാര്‍ ആര്‍സിബി ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു.

Can you let me breathe at least, Virat Kohli asks Punjab Kings Bowler Harpreet Brar
Author
First Published Mar 26, 2024, 2:50 PM IST

ബെംഗലൂരു: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍ താരമായത് വിരാട് കോലിയായിരുന്നു. പഞ്ചാബ് തോറ്റെങ്കിലും മത്സരത്തില്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പഞ്ചാബ് സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറും ബൗളിംഗില്‍ തിളങ്ങി.

ഓരോ പന്തിനും ഇടയില്‍ വലിയ ഇടവേളയെടുക്കാതെ പന്തെറിയുന്നതാണ് ബ്രാറിന്‍റെ ശൈലി. ഇന്നലെ പതിമൂന്നാം ഓവര്‍ എറിയാനെത്തിയ ബ്രാര്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്സ്‌വെല്‍ ബാറ്റ് ചെയ്യാനായി തയാറെടുക്കും മുമ്പ് തന്നെ ബൗളിംഗ് റണ്ണപ്പ് തുടങ്ങി. എന്നാല്‍ തയാറാവാത്തതിനാല്‍ മാക്സ്‌വെല്‍ പന്ത് നേരിടാതെ മാറി നിന്നു. ഇ സമയം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന വിരാട് കോലി ബ്രാറിനോട് പറഞ്ഞത്, കുറഞ്ഞത് ശ്വാസം വിടാനെങ്കിലും സമയം തരുമോ എന്നായിരുന്നു. കോലിയുടെ കമന്‍റ് കേട്ട് ബ്രാര്‍ മാത്രമല്ല മാക്സ്‌വെല്ലും ചിരിച്ചുപോയി.

മുംബൈ ഇന്ത്യൻസിൽ ആരും ഒറ്റക്ക് തീരുമാനങ്ങളെടുക്കാറില്ല, വിമർശനങ്ങള്‍ക്ക് മറുപടിയുമായി കെയ്റോണ്‍ പൊള്ളാര്‍ഡ്

എന്നാല്‍ മാക്സ്‌വെല്ലിന്‍റെ ചിരി അധികം നീണ്ടില്ല. ബ്രാറിന്‍റെ അടുത്ത പന്തില്‍ മാക്സ‌വെല്‍ പുറത്താവുകയും ചെയ്തു. ബ്രാറിനെ ഓഫ് സൈഡില്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു. നാലോവര്‍ എറിഞ്ഞ ബ്രാര്‍ ആര്‍സിബി ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു. മികച്ച ബൗളിംഗിന് പുറമെ തേര്‍ഡ്മാനില്‍ വിരാട് കോലിയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമെടുത്തും ബ്രാര്‍. വിരാട് കോലി പുറത്തായശേഷം ആര്‍സിബി തോല്‍വി മുന്നില്‍ കണ്ടെങ്കിലും ദിനേശ് കാര്‍ത്തിക്കിന്‍റെയും ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മഹിപാല്‍ ലോംറോറിന്‍റെയും ബാറ്റിംഗ് മികവില്‍ നാലു പന്ത് ബാക്കി നിര്‍ത്തി ആര്‍സിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ആര്‍സിബി ചെന്നൈയോട് തോറ്റപ്പോള്‍ പഞ്ചാബ് ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios