ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ (52) - മലാന്‍ സഖ്യം 115 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കി ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി.
ധരംശാല: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 365 റണ്‍സ് വിജയലക്ഷ്യം. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഡേവിഡ് മലാന്‍ (107 പന്തില്‍ 140), ജോ റൂട്ട് (68 പന്തില്‍ 82) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ കുറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബംഗ്ലാദേശിനായി മെഹെദി ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഷൊറിഫുല്‍ ഇസ്ലാമിന് മൂന്ന് വിക്കറ്റുണ്ട്.
ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ (52) - മലാന്‍ സഖ്യം 115 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കി ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ജോ റൂട്ടും ബംഗ്ലാ ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചു. മലാന്‍ - റൂട്ട് സഖ്യം 151 റണ്‍സ് കൂട്ടിചേര്‍ത്തു. മലാനാണ് ആദ്യം പുറത്താകുന്നത്. മെഹെദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 107 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും 16 ഫോറും നേടി. പിന്നീടെത്തിയ ജോസ് ബ്ടലര്‍ (20), ഹാരി ബ്രൂക്ക് (20), ലിയാം ലിവിംഗ്‌സ്റ്റണ്‍ (0), സാം കറന്‍ (11), ആദില്‍ റഷീദ് (11) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ റൂട്ടും പവലിയനില്‍ തിരിച്ചെത്തി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മാര്‍ക്ക് വുഡ് (6), റീസെ ടോപ്ലി (1) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ, ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. മഹുമുദുള്ളയ്ക്ക് പകരം മെഹദി ഹസനെ ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് മൊയീന്‍ അലിക്ക് പകരം റീസെ ടോപ്ലിയേയും ടീമിലെത്തിച്ചു. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്.
ഇംഗ്ലണ്ട്: ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസെ ടോപ്ലി.
ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ്, മുഷ്ഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മെഹദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.
