അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ സെഞ്ചുറിയുടെ മികവില്‍ അഫ്ഗാന്‍ 194 റണ്‍സെടുത്തു. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് 195 റണ്‍സാണ് വിജയലക്ഷ്യം. ഇന്ത്യക്കായി അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാറും ഹര്‍ഷ് ദുബെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 24.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില്‍ 102) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്‍സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോശം തുടക്കമായിരുന്നു അഫ്ഗാന്. 4.3 ഓവറില്‍ മൂന്നിന് 26 എന്ന മോശം നിലയിലായിരുന്നു. ഇബ്രാഹിം സദ്രാന്‍ (1), സെദിഖുള്ള അടല്‍ (0), റഹ്മത്ത് ഷാ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു ഗുര്‍ബാസിന്റെ അവിശ്വസനീയ ഇന്നിംഗ്‌സ്. ഷാഹിദിക്കൊപ്പം 116 റണ്‍സാണ് ഗുര്‍ബാസ് ചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്തായി. നിതീഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എട്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്‌സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്.

പിന്നാലെ തുടര്‍ന്ന് ഷാഹിദിയും ഒമര്‍സായും മടങ്ങി. മുഹമ്മദ് നബി (9), റിഷാദ് ഖാന്‍ (9), അള്ളാ ഗസന്‍ഫാര്‍ (0), സിയ ഉര്‍ റഹ്മാന്‍ (4) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മുഹമ്മദ് സലീം സാഫി (1) പുറത്താവാതെ നിന്നു. നേരത്തെ, നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഫ്ഗാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് ഓവര്‍ ബാറ്റിംഗ് പവര്‍ പ്ലേയാണ് മത്സരത്തിന്. ഇഷാന്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചു. വിക്കറ്റ് കീപ്പറും കിഷന്‍ തന്നെ. പരിക്കേറ്റ വിരാട് കോലിക്ക് പകരമാണ് കിഷനെത്തിയത്. രോഹിത് ശര്‍മയ്ക്കൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുഹമ്മദ് സലീം സഫി, എ എം ഗസന്‍ഫര്‍, സിയാ ഉര്‍ റഹ്മാന്‍ ഷരീഫി.

ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

YouTube video player