നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ എതിരാളികള്‍ ഫ്രഞ്ച് ക്ലബ് ലിലിയാണ്. മുന്‍ ചാംപ്യന്‍മാരായ യുവന്റസിന് സ്പാനിഷ് ക്ലബ് വിയ്യാറയലാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം.

സൂറിച്ച്: യുവേഫ ചാന്പ്യന്‍സ് (UEFA Champions League) ലീഗില്‍ ചെല്‍സിയും (Chelsea) യുവന്റസും (Juventus) ഇന്നിറങ്ങുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ എതിരാളികള്‍ ഫ്രഞ്ച് ക്ലബ് ലിലിയാണ്. മുന്‍ ചാംപ്യന്‍മാരായ യുവന്റസിന് സ്പാനിഷ് ക്ലബ് വിയ്യാറയലാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. 

Scroll to load tweet…

ചെല്‍സിയുടെ മൈതാനത്താണ് ആദ്യപാദ പോരാട്ടം. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് തോമസ് ടുഷേലിന്റെ ചെല്‍സി ഇറങ്ങുന്നത്. ഹക്കിം സിയെച്ചിന്റെ എണ്‍പത്തിയൊന്‍പതാം മിനിറ്റിലെ ഗോളിലായിരുന്നു ചെല്‍സിയുടെ ജയം. റൊമേലു ലുക്കാക്കു, തിമോ വെര്‍ണര്‍, കായ് ഹാവെര്‍ട്‌സ്, സിയെച്ച് തുടങ്ങിയതാരങ്ങളാല്‍ സമ്പന്നമാണ് ചെല്‍സി മുന്നേറ്റം. 

Scroll to load tweet…

ജോര്‍ജീഞ്ഞോ, കൊവാസിച്ച്, മാര്‍ക്കോസ് അലോന്‍സോ എന്നിവരടങ്ങിയ മധ്യനിരയും ശക്തം. ഗോള്‍പോസ്റ്റിന് മുന്നില്‍ മെന്‍ഡിയും പ്രതിരോധത്തില്‍ ക്രിസ്റ്റ്യന്‍സന്‍, സില്‍വ, റൂഡിഗര്‍, അസ്പ്ലിക്വേറ്റ എന്നിവരുമെത്താനാണ് സാധ്യത. ലീഗ് വണ്ണിലെ പതിനൊന്നാം സ്ഥാനക്കാരാണെങ്കിലും ലിലിയെ മറികടക്കുക ചെല്‍സിക്ക് അത്ര എളുപ്പമാവില്ല. ഇതിന് മുന്‍പ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം ചെല്‍സിക്കൊപ്പം. 

Scroll to load tweet…

യുവന്റസിന് സ്പാനിഷ് ക്ലബ് വിയ്യാറയലുമായുള്ള മത്സരവും എളുപ്പമാവില്ല. ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായി. പരിക്കേറ്റ കിയേസ, ബൊനൂച്ചി, കെല്ലിനി എന്നിവരുടെ അഭാവം യുവന്റസിന് തിരിച്ചടിയാവും. ജനുവരിയില്‍ ടീമിലെത്തിച്ച ഡുസന്‍ വ്‌ലാഹോവിച്ചിലാണ് യുവന്റസിന്റെ പ്രതീക്ഷ. സെര്‍ബിയന്‍ താരത്തിനൊപ്പം പൗളോ ഡിബാലയും അല്‍വാരോ മൊറാട്ടയും മുന്നേറ്റനിരയിലെത്തും.

Scroll to load tweet…