ഐപിഎല്‍ രാജാക്കന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു റെക്കോർഡ് കൂടി ഷോക്കേസില്‍ എത്തിച്ചിരിക്കുകയാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സിഎസ്കെ സ്വന്തമാക്കി. 8.2 മില്യണ്‍ ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. അഞ്ച് വീതം കിരീടങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ട്രോഫി സ്വന്തമാക്കിയിട്ടുള്ള ടീമുകളാണ് ചെന്നൈയും മുംബൈയും. 

ഐപിഎല്‍ രാജാക്കന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു റെക്കോർഡ് കൂടി ഷോക്കേസില്‍ എത്തിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ 10 മില്യണ്‍(ഒരു കോടി) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീമായി സിഎസ്കെ. മുംബൈ ഇന്ത്യന്‍സ്(8.2 മില്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ(6.8 മില്യണ്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(5.2 മില്യണ്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ്(3.2 മില്യണ്‍), പഞ്ചാബ് കിംഗ്സ്(2.9 മില്യണ്‍), രാജസ്ഥാന്‍ റോയല്‍സ്(2.7 മില്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ്(2.5 മില്യണ്‍), ലഖ്നൗ സൂപ്പർ ജയന്‍റ്സ്(760.4k), ഗുജറാത്ത് ടൈറ്റന്‍സ്(522.7k) എന്നിങ്ങനെയാണ് ട്വിറ്റർ ഫോളോവേഴ്സിന്‍റെ പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍. ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ആരാധകർക്ക് നന്ദിയറിയിച്ച് സിഎസ്കെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…

ഐപിഎല്‍ 2023 സീസണോടെ അഞ്ചാം കിരീടം ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചായിരുന്നു എം എസ് ധോണിയുടെയും സംഘത്തിന്‍റേയും കിരീടധാരണം. 2010, 2011, 2018, 2021 സീസണുകളിയിരുന്നു ഇതിന് മുമ്പ് സിഎസ്കെ കപ്പുയർത്തിയത്. രണ്ട് വർഷത്തെ വിലക്കിന് ശേഷമുള്ള മടങ്ങിവരവിലായിരുന്നു സിഎസ്കെയുടെ 2018ലെ കിരീടധാരണം. ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് കിരീടങ്ങള്‍ ഉയർത്തിയതും എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 

Read more: മടങ്ങിവരവില്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; തകർപ്പന്‍ നാഴികക്കല്ലിനരികെ ബുമ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം