ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മൊയീന്‍ അലിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ആര്‍സിബിയില്‍ വില്‍ ജാക്‌സിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിക്കും.

ബംഗളൂരു: ഐപിഎല്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മൊയീന്‍ അലിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ആര്‍സിബിയില്‍ വില്‍ ജാക്‌സിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിക്കും. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ മത്സരത്തിലൂടെ അറിയാന്‍ സാധിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പാക്കിയ ടീമുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്നര്‍, ശാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിംഗ്, മഹേഷ് തീക്ഷണ.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് സിറാജ്.

കടുപ്പമേറിയ വഴി ഒഴിവാക്കാന്‍ രാജസ്ഥാന് ഒരൊറ്റ മാര്‍ഗം! വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ട

സീസണിന്റെ തുടക്കത്തില്‍ ആര്‍സിബി തോറ്റ് തോറ്റ് നാണം കെട്ടപ്പോള്‍ പിന്നെ കണ്ടത് കോലിയും സംഘത്തിന്റെയും വന്‍ തിരിച്ചുവരവായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പ്ലേ ഓഫ് പോരിന് ജീവന്‍ വീണ്ടെടുത്തവര്‍. 13 മത്സരങ്ങളില്‍ 12 പോയിന്റാണ് ആര്‍സിബിക്കുള്ളത്. 14 പോയന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ റണ്‍റേറ്റില്‍ മുന്നിലാണെന്നതിനാല്‍ ഇന്ന് വെറുമൊരു ജയം കൊണ്ട് ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.

എഡേഴ്‌സണും ഡി ബ്രൂയ്‌നും സൗദിയിലേക്ക്? ഇത്തവണയും ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കോടികളെറിയാന്‍ സൗദി ക്ലബുകള്‍

ആദ്യം ബാറ്റ് ചെയ്യുന്നതിനിലാല്‍ കുറഞ്ഞത് 18 റണ്‍സ് വ്യത്യാസത്തിലെങ്കിലും ആര്‍സിബിക്ക് ജയിക്കണം. മറിച്ചായിരുന്നെങ്കില്‍ 18.1 ഓവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം മറികടക്കണമായിരുന്നു. ആര്‍സിബിയുടെ പ്രതീക്ഷകളത്രയും 18- നമ്പര്‍ ജേസിയില്‍ തന്നെ. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള കിംഗ് കോലി. നിര്‍ണായക ഘട്ടങ്ങളില്‍ പോരാട്ട വീര്യം പുറത്തെടുക്കുന്ന കോലി ഇന്നും കളം നിറയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.