പതിനഞ്ചാം ഓവറില്‍ 147-6 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷഹബാസു ഹിമ്മത്തും ചേര്‍ന്ന് ലക്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലക്നൗ ജോഷ് ഇംഗ്ലിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 33 പന്തില്‍ 85 റണ്‍സടിച്ച ഓപ്പണര്‍ ജോഷ് ഇംഗ്ലിസാണ് ലക്നൗവിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇംഗ്ലിസിനൊഴികെ മറ്റാര്‍ക്കും തിളങ്ങാനാവാതിരുന്ന മത്സരത്തില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷഹബാസ് അഹമ്മദും(25 പന്തില്‍ 43*), ഹിമ്മത് സിംഗും(17) ചേര്‍ന്നാണ് ലക്നൗവിനെ 200 കടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

പതിനഞ്ചാം ഓവറില്‍ 147-6 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷഹബാസു ഹിമ്മത്തും ചേര്‍ന്ന് ലക്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ചെന്നൈക്കായി ജാമി ഓവര്‍ടൺ 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റെടുത്തു.

Scroll to load tweet…

ഞെട്ടിച്ച തുടക്കം

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ലക്നൗവിനെ ബാറ്റിംഗിനച്ചത് തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ കാറ്റില്‍ പറത്തി അക്കീല്‍ ഹൊസൈന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലിസ് തകര്‍ത്തടിച്ചു. ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ച ഇംഗ്സിസ് മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിലും സിക്സ് അടിച്ചു. അന്‍ഷുല്‍ കാംബോജിനെയും രണ്ട് സിക്സുകള്‍ക്ക് പറത്തിയ ഇംഗ്ലിസ് മുകേഷ് ചൗധരി എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ഫോറും സിക്സും പറത്തി 18 റണ്‍സടിച്ചു. 

Scroll to load tweet…

17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇംഗ്ലിസ്5 ഓവറില്‍ ലക്നൗവിനെ 77 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷ്(10) മടങ്ങി. അന്‍ഷുല്‍ കാംബോജിനായിരുന്നു വിക്കറ്റ്. പവര്‍ പ്ലേക്ക് പിന്നാലെ നിക്കോളാസ് പുരാനെ(1) നൂര്‍ അഹമ്മദ് മടക്കി. റിഷഭ് പന്തും ഇംഗ്ലിസും ചേര്‍ന്ന് ചെനനൈ 9 ഓവറില്‍ 112 റണ്‍സിലെത്തിച്ചെങ്കിലും പത്താം ഓവറിലെ ആദ്യ പന്തില്‍ ഇംഗ്ലിസിനെ ഓവര്‍ടണിന്‍റെ പന്തില്‍ സഞ്ജു സാംസണ്‍ പറന്നുപിടിച്ചതോടെ ലക്നൗവിന് അടിതെറ്റി. ആറ് സിക്സും 9 ഫോറും പറത്തിയാണ് ഇംഗ്ലിസ് 33 പന്തില്‍ 85 റണ്‍സടിച്ചത്.

അതേ ഓവറില്‍ റിഷഭ് പന്തിനെയും(15) ഓവർടണ്‍ വീഴ്ത്തി. ഏയ്ഡന്‍ മാര്‍ക്രം റണ്ണൗട്ടായതോടെ ലക്നൗ 129-5ലേക്ക് വീണു. അക്ഷത് രഘുവംശിയെ(18) കൂടി പുറത്താക്കി ഓവര്‍ടണ്‍ ലക്നൗവിനെ പ്രതിസന്ധിയിലാക്കിയെങ്കിലും ഷഹബാസിന്‍റെ പോരാട്ടം ലക്നൗവിനെ 200 കടത്തി. അന്‍ഷുല്‍ കാംബോജിന്‍റെ അവസാന പന്ത് സിക്സിന് പറത്തിയാണ് ഷഹബാസ് ലക്നൗവിനെ 200 കടത്തിയത്. 2019നുശേഷം ചെപ്പോക്കില്‍ ചെന്നൈ 180ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക ആശങ്കയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക