Asianet News MalayalamAsianet News Malayalam

'അവര്‍ മൂന്നു പേരുമാണ് എന്‍റെ ഹീറോസ്', ഇഷ്ടതാരങ്ങലെക്കുറിച്ച് പൂജാര; അത് പിന്നെ അങ്ങനെയല്ലേ വരൂവെന്ന് ആരാധകര്‍

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഇന്നിംഗ്സ് ഏതാണെന്ന ചോദ്യത്തിന് ഓസ്ട്രേലിയക്കെതിരെ ബാംഗ്ലൂരില്‍ നേടിയ 92 റണ്‍സ് എന്നായിരുന്നു പൂജാരയുടെ മറുപടി. ഏകദിന ക്രിക്കറ്റിന് ആരാധകര്‍ കുറയുകയാണോ എന്ന ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ ആണെന്നും പൂജാര മറുപടി നല്‍കി.മെസിയെ ആണോ റൊണാള്‍ഡോയെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മെസി എന്നായിരുന്നു പൂജാരയുടെ മറുപടി.

Cheteshwar Pujara picks his favourite cricketers, and Choose from Messi and Ronaldo
Author
London, First Published Aug 24, 2022, 11:22 PM IST

ലണ്ടന്‍: ക്രിക്കറ്റിലെ തന്‍റെ ഇഷ്ടതാരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റിലും റോയല്‍ ലണ്ടന്‍ കപ്പിലും വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നതിനിടെ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ഇഷ്ടതാരങ്ങള്‍ ആരൊക്കെയാണെന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് പൂജാര മറുപടി നല്‍കിയത്.

ചെറുപ്പകാലം മുതലെ ഗാരുല്‍ ദ്രാവിഡിന്‍റെും സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കറുടെയും സൗരവ് ഗാംഗുലിയുടെയും കളി കണ്ടാണ് വളര്‍ന്നതെന്നും അവരുടെ കളി കാണാനാണ് ഏറ്റവും ഇഷ്ടമെന്നും പൂജാര പറഞ്ഞു. കൗണ്ടി ക്രിക്കറ്റില്‍ പാക് താരം മുഹമ്മദ് റിസ്‌വാനുമൊത്ത് കളിക്കാന്‍ ലഭിച്ച അവസരം ശരിക്കും ആസ്വദിച്ചുവെന്നും പ്രതിഭാധനനായ കളിക്കാരനാണ് റിസ്‌വാനെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പൂജാര വ്യക്തമാക്കി.

ദ്രാവിഡ് ഏഷ്യാ കപ്പിനുണ്ടാകുമോ? നാളെ നിര്‍ണായകം; വന്‍മതില്‍ ഇല്ലേലും ഇന്ത്യന്‍ ടീമിന് നിരാശപ്പെടേണ്ടിവരില്ല!

മറ്റ് കായികമേഖലകളിലെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് ടെന്നീസ് താരം നൊനാക് ജോക്കോവിച്ച് എന്നായിരുന്നു പൂജാരയുടെ മറുപടി. ഇന്ത്യക്ക് പുറത്ത് ബാറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയ പിച്ച് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസബര്‍ഗിലേതാണെന്നും അവിടെ നടന്ന മത്സരം റദ്ദാക്കിയെന്നും പൂജാര വ്യക്തമാക്കി.

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഇന്നിംഗ്സ് ഏതാണെന്ന ചോദ്യത്തിന് ഓസ്ട്രേലിയക്കെതിരെ ബാംഗ്ലൂരില്‍ നേടിയ 92 റണ്‍സ് എന്നായിരുന്നു പൂജാരയുടെ മറുപടി. ഏകദിന ക്രിക്കറ്റിന് ആരാധകര്‍ കുറയുകയാണോ എന്ന ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ ആണെന്നും പൂജാര മറുപടി നല്‍കി.മെസിയെ ആണോ റൊണാള്‍ഡോയെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മെസി എന്നായിരുന്നു പൂജാരയുടെ മറുപടി.

വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഇടക്കാല കോച്ച്; രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനെത്തില്ല

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി നടത്തിയ റണ്‍വേട്ടയുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ നടന്ന റോയല്‍ ലണ്ടന്‍ കപ്പില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മൂന്ന് സെഞ്ചുറികളാണ് പൂജാര സസെക്സിനായി അടിച്ചു കൂട്ടിയത്. ഈ സാഹചര്യത്തില്‍ പൂജാരയെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നുവരെ ആവശ്യം ഉയര്‍ന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios