പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി പറയുന്ന ക്രിസ് ഗെയിലിന്‍റെ വീഡിയോ വൈറലാവുന്നു
ജമൈക്കയ്ക്കായി കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യയ്ക്കും നന്ദിയുമായി വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയില്‍. ജമൈക്കയ്ക്ക് വാക്സിന്‍ എത്തിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. അതില്‍ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി പറയുന്ന ക്രിസ് ഗെയിലിന്‍റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. വാക്സിന്‍ വിഷയത്തില്‍ അന്തര്‍ദേശീയത പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇന്ത്യന്‍ വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നു.
വാക്സിൻ വിതരണത്തിൽ ദേശീയത അവസാനിപ്പിച്ച് അന്തർദ്ദേശീയത പ്രോത്സാഹിപ്പിക്കുക: യുഎന്നിൽ എസ് ജയ്ശങ്കർ
ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍
