സഞ്ജുവിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇഷാന്‍ കിഷനാണ് അവസരം ലഭിച്ചത്.  കിഷന്‍ അരങ്ങേറ്റം അര്‍ധ സെഞ്ചുറിയോടെ ഗംഭീരമാക്കുകയും ചെയ്തു.

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇറങ്ങിപ്പോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ പരിക്കായിരുന്നു. സഞ്ജുവിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇഷാന്‍ കിഷനാണ് അവസരം ലഭിച്ചത്. കിഷന്‍ അരങ്ങേറ്റം അര്‍ധ സെഞ്ചുറിയോടെ ഗംഭീരമാക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തിന് സഞ്ജു ഫിറ്റാകുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഇനി പൂര്‍ണ ഫിറ്റായാല്‍ തന്നെ ആരെ പുറത്തിരുത്തുമെന്ന ആശയകുഴപ്പവുമുണ്ട്.

എന്തായാലും കൊളംബോയില്‍ നിന്ന് സഞ്ജുവിന്റെ കാര്യത്തില്‍ ശുഭസൂചനയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം എംപി ശശി തരൂരാണ് പുതിയ വിവരം പങ്കുവച്ചരിക്കുന്നത്. സഞ്ജു പരിക്കുമാറി തിരിച്ചെത്തുന്നുവെന്ന് തരൂര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അദ്ദേത്തിന്റെ ട്വീറ്റ് ഇങ്ങനെ.. ''സഞ്ജുവിന് കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമായി എന്ന് വ്യക്തമാകുന്ന വാര്‍ത്തകളാണ് ശ്രീലങ്കയില്‍നിന്ന് കേള്‍ക്കുന്നത്. ഇത്തരം വിവരങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ തിരുവനന്തപുരത്തിന്റെ താരം തയ്യാര്‍. ആശംസകള്‍ സഞ്ജു.'' അദ്ദേഹം കുറിച്ചിട്ടു.

Scroll to load tweet…

ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് പകരം ടീമിലെത്തിയ കിഷന്‍ 42 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സാണ് നേടിയത്. മത്സരം 80 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് ലീഡ് നേടിയിരുന്നു.