ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ച ഹര്‍ഭജന്‍ കൊറോണ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മള്‍ കണ്ടുപിടിക്കും പക്ഷെ ഈ മണ്ടത്തരത്തിന് എന്ത് മരുന്നാണുള്ളതെന്ന് ചോദിച്ചു

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി രാജ്യമാകെ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ തുറന്നടിച്ച് ക്രിക്കറ്റ് താരങ്ങളായ ഗൌതം ഗംഭീറും ഹര്‍ഭജന്‍ സിംഗും. ഇന്ത്യക്കാര്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും നിര്‍ണായക പോരാട്ടത്തിന്റെ നടുക്കാണ് നമ്മളിപ്പോഴുമെന്നും പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസരമല്ല ഇതെന്നും ബിജെപി എംപി കൂടിയായ ഗംഭീര്‍ ട്വിറ്ററില്‍

Scroll to load tweet…

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ച ഹര്‍ഭജന്‍ കൊറോണ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മള്‍ കണ്ടുപിടിക്കും പക്ഷെ ഈ മണ്ടത്തരത്തിന് എന്ത് മരുന്നാണുള്ളതെന്ന് ചോദിച്ചു. ജയ്പ്പൂരിലെ വൈശാലി നഗറില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെത്തുടര്‍ന്ന് ഒരു വീടിനും സമീപത്തെ സ്ഥലത്തും തീ പിടിച്ചിരുന്നു.

Scroll to load tweet…

നേരത്തെ ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും രംഗത്ത് എത്തിയിരുന്നു. ലോകകപ്പിന് ഇനിയും മാസങ്ങളുണ്ടെന്നും അപ്പോള്‍ നമുക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കാമെന്നും ഇപ്പോള്‍ തല്‍ക്കാലം വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും രോഹിത് പറഞ്ഞിരുന്നു.

Scroll to load tweet…