ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. ബാറ്റിംഗില്‍ ക്ലാസിക് ശൈലിയുടെയുടെയും പ്രതിരോധത്തിന്റെയും അവസാന വാക്ക്. വിക്കറ്റ് കീപ്പറെന്ന നിലയിലും സ്ലിപ്പ് ഫീല്‍ഡറെന്ന നിലയിലും ഇന്ത്യയുടെ സുരക്ഷിത കരങ്ങളായിരുന്നു ദ്രാവിഡ്.

ഏത് പ്രതിസന്ധിഘട്ടത്തിലും ആശ്രയിക്കാവുന്ന ബാറ്റ്സ്മാനായ ദ്രാവിഡിനെ മാതൃകയാക്കി കൊവിഡ് 19 വൈറസ് രോഗബാധയെ തടയാമെന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. സാഗര്‍ എന്ന ആരാധകനാണ് ദ്രാവിഡിനെ മാതൃകയാക്കി കൊറൊണ വൈറസിനെ തടയാമെന്ന് പറയുന്നത്.

വിവിധ മത്സരങ്ങളില്‍ ദ്രാവിഡിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ആരാധകന്‍ കൊറോണ ഭീതി എങ്ങനെ അകറ്റാമെന്ന് വിശദീകരിക്കുന്നത്. ട്വീറ്റുകള്‍ ഇങ്ങനെ.