മുംബൈ: ലോക്ക് ഡൌൺ കാലത്തെ പാചകത്തെ കുറിച്ച് രസകരമായ വീഡിയോയുമായി ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. പച്ചക്കറി അരിയുന്നതിനെ സാങ്കേതികമായി വിശദീകരിക്കുന്ന വീഡിയോ മഞ്ജരേക്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നപ്പോള്‍ സാങ്കേതികമികവുള്ള ബാറ്റ്സ്മാന്‍ ആയാണ് മഞ്ജരേക്കര്‍ അറിയപ്പെട്ടിരുന്നത്.

അടുത്തിടെ ബിസിസിഐ കമന്‍റേറ്റർമാരുടെ പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളെ അനുകൂലിച്ചതും കമന്റേറ്റർ ഹര്‍ഷ ഭോഗ്‌ലെയെ അപമാനിച്ചതും മഞ്ജരേക്കറെ ഒഴിവാക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്ന് മഞ്ജരേക്കര്‍ വിളിച്ചതും വിവാദമായിരുന്നു.

Read more: ബിസിസിഐ കമന്ററി പാനലില്‍ നിന്ന് തഴഞ്ഞ മ‍ഞ്ജരേക്കറെ ട്രോളി ചെന്നൈ സൂപ്പര്‍ കിംഗ്സ

ബിസിസിഐ തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. ആര്‍ക്ക് ചുമതല നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തൊഴില്‍ ദാതാവിനുണ്ടെന്നും ആ അവകാശത്തെ ബഹുമാനിക്കുന്നുവെന്നും മഞ്ജരേക്കര്‍ അന്ന് ട്വീറ്റ് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക