രണ്ടാം ടെസ്റ്റില്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനയാണ് ഓസീസ് ടീം മാനേജ്‌മെന്റ് നല്‍ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തും.

ദില്ലി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ തോല്‍വിക്ക് പിന്നാലെ ടീമില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ. 17ന് ദില്ലിയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാനെ ടീമില്‍ ഉള്‍പ്പെടുത്തി. മിച്ചല്‍ സ്വെപ്‌സണ് പകരമാണ് താരം ടീമിലെത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് സ്വെപ്‌സണ്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ദില്ലിയില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അങ്ങനെയങ്കില്‍ താരം രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയേക്കും.

രണ്ടാം ടെസ്റ്റില്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനയാണ് ഓസീസ് ടീം മാനേജ്‌മെന്റ് നല്‍ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തും. കുനെമാന്‍ വരുന്നതോടെ അഷ്ടണ്‍ അഗറിനെ കളിപ്പിക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. അതോടൊപ്പം ട്രാവിഡ് ഹെഡ്ഡിനേും ദില്ലിയില്‍ കളിപ്പിച്ചേക്കും. നാഗ്പൂരില്‍ ഹെഡ്ഡിന് പകരം ഇറങ്ങിയ മാറ്റ് റെന്‍ഷ്വൊ പൂര്‍ണ പരാജമായിരുന്നു. മുന്‍നിര താരങ്ങള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കിയേക്കും.

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയം നേടിയിരുന്നു. 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.

സ്മൃതി മന്ദാനയില്ലാതെ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ; വനിതാ ടി20 ലോകകപ്പ് മത്സരം കാണാന്‍ ഈ വഴികള്‍