ആദ്യ മത്സരത്തോടെ തന്നെ ഗുജറാത്ത് ഈ ആശങ്കകളൊക്കെ കഴുകി കളഞ്ഞു. മുംബൈക്കെതിരെ ആറ് റണ്‍സിനായിരുന്നു ഗുജറാത്തിന്റെ ജയം. ടീം ക്യാപ്റ്റനായുള്ള അരങ്ങേറ്റം ശുഭ്മാന്‍ ഗില്‍ ഗംഭീരമാക്കുകയും ചെയ്തു.

അഹമ്മദാബാദ്: ഐപിഎല്ലിന് തൊട്ടുമുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സിന് കടുത്ത തിരിച്ചടിയേറ്റത്. രണ്ട് തവണ ടീം ഫൈനലിലെത്തുമ്പോള്‍ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയെന്നതായിരുന്നു ടീം നേരിട്ട തിരിച്ചടി. ഇതില്‍ ഒരു തവണ ഗുജറാത്ത് കപ്പ് നേടുകയും ചെയ്തിരുന്നു. പകരം നയിക്കും, ഹാര്‍ദിക്കിന്റെ അഭാവം ആര് നികത്തും, ടീമിന്റെ താളം തെറ്റുമോ എന്നുള്ള തരത്തിലുള്ള ആശങ്കകളെല്ലാം ആരാധകര്‍ക്കുണ്ടായിരുന്നു. 

എന്നാല്‍ ആദ്യ മത്സരത്തോടെ തന്നെ ഗുജറാത്ത് ഈ ആശങ്കകളൊക്കെ കഴുകി കളഞ്ഞു. മുംബൈക്കെതിരെ ആറ് റണ്‍സിനായിരുന്നു ഗുജറാത്തിന്റെ ജയം. ടീം ക്യാപ്റ്റനായുള്ള അരങ്ങേറ്റം ശുഭ്മാന്‍ ഗില്‍ ഗംഭീരമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല.

അവനില്ലായിരുന്നെങ്കില്‍ മത്സരത്തിലെ താരം ഞാനാവില്ലായിരുന്നു! മറ്റൊരു താരത്തിന്റെ പേര് തുറന്ന് പറഞ്ഞു സഞ്ജു

ഗുജറാത്ത് ജയിക്കുമ്പോള്‍ ടീമിന്റെ പ്രധാന പരിശീലകനായ ആശിഷ് നെഹ്‌റയുടെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ടീമിന്റെ നെടുംതൂണ്‍ നെഹ്‌റയാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം. പരീശീലന രീതിയില്‍ പുതിയ മാനം കൊണ്ടുവരികയാണ് നെഹ്‌റയെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ബൗണ്ടറി ലൈനിന് അരികില്‍ നിന്നുകൊണ്ട് തന്ത്രങ്ങള്‍ മെനയുന്ന രീതി ഫുട്‌ബോളില്‍ മാത്രമെ കണ്ടിട്ടൊള്ളുവെന്നും എക്‌സില്‍ വരുന്ന ചില പോസ്റ്റുകള്‍ പറയുന്നു. ഇതിനിടെ ഹാര്‍ദിക്കിനിട്ട് ഒരു കൊട്ടും നല്‍കുന്നുണ്ട്. ഗുജറാത്തിന്റെ ആദ്യ ഐപിഎല്‍ കിരീടം ഹാര്‍ദിക് ഒറ്റയ്ക്ക് ഉണ്ടക്കായിയതല്ലെന്നും അതിന്റെ പിന്നില്‍ നെഹ്‌റയുടെ കരങ്ങളും ബുദ്ധിയുമുണ്ടെന്നും അഭിപ്രായങ്ങളുയരുന്നു. ടീം കെട്ടിപ്പടുത്തത് നെഹ്‌റയാണെന്ന് സാരം. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിയില്‍ കടുത്ത വിമര്‍ശനമാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഉയരുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് എടുത്ത തീരുമാനങ്ങളാണ് ചതിച്ചതെന്നാണ് ഒരു വാദം. പന്തെറിഞ്ഞപ്പോള്‍ മൂന്ന് ഓവറില്‍ 30 റണ്‍സാണ് ഹാര്‍ദിക്ക് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. ഏഴാമനായി ബാറ്റിംഗിനെത്തിയ ഹാര്‍ദിക് നാല് പന്തില്‍ 11 റണ്‍സും നേടി പുറത്തായി.