ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 31 ഓവറില്‍ 141ന് പുറത്തായിരുന്നു. 94 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.

ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ അട്ടിമറി ജയം നേടിയ സിംബാബ്‌വെ ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സിംബാബ്‌വെയുടെ ആദ്യ ജയമായിരുന്നത്. അടുത്തകാലത്ത് പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ സിംബാബ്‌വെയ്ക്കായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കുകയും ചെയ്തു. 

ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഓസീസിനെ അവരുടെ നാട്ടിലും തോല്‍പ്പിക്കാനായി. ശക്തരായ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ അനുവദിച്ചാല്‍ സിംബാബ്‌വെയ്ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ ടീമിനെ പരിഹസിക്കാനും ക്രിക്കറ്റ് ആരാധകര്‍ മറന്നില്ല. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 31 ഓവറില്‍ 141ന് പുറത്തായിരുന്നു. 94 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അഞ്ച് വിക്കറ്റ് നേടിയ റ്യാന്‍ ബേളാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെയുടെ മധ്യനിര തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ റെഗിസ് ചകാബ്വ പുറത്താവാതെ നേടിയ 37 റണ്‍സിന്റെ സഹായത്തില്‍ സിംബാബ്‌വെ വിജത്തിലെത്തി. 

Scroll to load tweet…
Scroll to load tweet…

മൂന്ന് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ തകുസ്‌വനാഷെ കെറ്റാനോ (19)- തദിവനാഷെ മറുമാനി (35) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കെറ്റാനോ മടങ്ങിയതിന് പിന്നാലെ സിംബാബ്‌വെ മധ്യനിര തകര്‍ന്നു. വെസ്ലി മധവേരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ഇതിനിടെ മറുമാനിയും മടങ്ങി. സിംബാബ്‌വെ അഞ്ചിന് 77 എന്ന നിലയിലായി. എന്നാല്‍ ചകാബ്വ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ടോണി മുന്യോഗ (17), ബേള്‍ (11) എന്നിവരുടെ വിക്കറ്റും സിംബാബ്‌വെയ്ക്ക് നഷ്ടമായി. ബ്രാഡ് ഇവാന്‍സ് (1) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് (19) മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), മാര്‍കസ് സ്‌റ്റോയിനിസ് (3), കാമറോണ്‍ ഗ്രീന്‍ (3), അഷ്ടണ്‍ അഗര്‍ (0) എന്നിവരാണ് പുറത്തായ പ്രമുഖ താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (2), ഹേസല്‍വുഡ് (0) എന്നിവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സാംപ (1) പുറത്താവാതെ നിന്നു. വാലറ്റത്തെ നാല് വിക്കറ്റും നേടിയത് ബേളാണ്. വെറും മൂന്ന് ഓവര്‍ മാത്രമാണ് ബേള്‍ എറിഞ്ഞത്. വിട്ടുകൊടുത്തതാവട്ടെ 10 റണ്‍സും.