ജയ്‌സ്വാളിനൊപ്പം സഞ്ജുവാണ് ക്രീസിലെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കില്ലായിരുന്നുവെന്ന് പലരും പറയുന്നു. അതിന് 2023 ഐപിഎല്ലിനിടെയുണ്ടായ സംഭവമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

ഹരാരെ: കടുത്ത ട്രോളുകള്‍ക്ക് ഇരയാവുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സിംബാബ്‌വെക്കെതിരെ ടി20 പരമ്പര നേടിയതിന് ശേഷമാണ് ക്രിക്കറ്റ് ആരാധകര്‍ ഗില്ലിനെതിരെ രംഗത്തെത്തിയത്. യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി നിഷേധിച്ചത് ഗില്ലാണെന്നാണ് ആരാധകരുടെ അഭിപ്രായം. നാലാം ടി20യില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഗില്‍ മനസുവച്ചിരുന്നെങ്കില്‍ ജയ്‌സ്വാളിന് സെഞ്ചുറി തികയ്ക്കാമായിരുന്നു. എന്നാല്‍ ഗില്ലിന്റെ സ്വാര്‍ത്ഥതയാണ് ജയസ്വാളിന് സെഞ്ചുറി നിഷേധിച്ചതെന്ന് സോഷ്യല്‍ മീഡിയയിലെ സംസാരം. ഏറ്റവും സ്വാര്‍ത്ഥനായ ക്രിക്കറ്ററാണ് ഗില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് 25 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ജയ്‌സ്വാളിന്റെ വ്യക്തിഗത സ്‌കോര്‍ 83 റണ്‍സായിരുന്നു. അനായാസം സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുമായിരുന്നു. അതുവരെ വളരെ സാവധാനം ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗില്‍ സ്‌കോറിംഗ് വേഗത്തിലാക്കുകയായിരുന്നു.

സഞ്ജുവിന്റെ സമയം തെളിയുന്നു! ഗംഭീര്‍ പരിശീലകനാകുമ്പോള്‍ ഒഴിവാക്കുന്നത് എങ്ങനെ? പഴയ പോസ്റ്റുകള്‍ വായിക്കാം

മലയാളി താരം സഞ്ജു സാംസണിന്റെ പേരും ആരാധകര്‍ പരാമര്‍ശിക്കുന്നുണ്ട്. ജയ്‌സ്വാളിനൊപ്പം സഞ്ജുവാണ് ക്രീസിലെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കില്ലായിരുന്നുവെന്ന് പലരും പറയുന്നു. അതിന് 2023 ഐപിഎല്ലിനിടെയുണ്ടായ സംഭവമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു - ജയ്‌സ്വാള്‍ സഖ്യം ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. രാജസ്ഥാന് ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ജയസ്വാളിന്റെ സ്‌കോര്‍ 94 റണ്‍സായിരുന്നു. സഞ്ജുവിന് 48 റണ്‍സും. പന്തെറിഞ്ഞ സുയഷ് ശര്‍മ മനപൂര്‍വം വൈഡ് എറിയാന്‍ ശ്രമിച്ചു. എന്നാല്‍ സഞ്ജു ആ പന്ത് പ്രതിരോധിക്കുകയായിരുന്നു. സിക്‌സടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കാനാണ് ക്യാപ്റ്റനായ സഞ്ജു, ജയ്‌സ്വാളിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ജയ്‌സ്വാള്‍ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ഫോര്‍ നേടാനാണ് സാധിച്ചത്. ജയ്‌സ്വാള്‍ 98 റണ്‍സുമായി പുറത്താവാതെ നിന്നു. സഞ്ജുവിന് 48 റണ്‍സും. സഞ്ജുവിനേയും ഗില്ലിനേയും താരതമ്യം ചെയ്തുവന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സിംബാബ്‌വെക്കെതിരെ നാലാം ടി20യില്‍ പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 61 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതില്‍ 47 റണ്‍സും ജയ്‌സ്വാളിന്റേതായിരുന്നു. ജയ്‌സ്വാളിന് സെഞ്ചുറി നേടാന്‍ സാധിച്ചില്ലെന്നുള്ളത് മാത്രമാണ് ആരാധകരെ നിരാശരാക്കിയത്. 53 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ട് സിക്‌സും 13 ഫോറും നേടി. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആര് ഫോറുമുണ്ടായിരുന്നു.