Asianet News MalayalamAsianet News Malayalam

'വന്നുകേറിയ പെണ്ണിന്റെ ഗുണം'; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ പിന്നില്‍ ഭാര്യ വിനി രാമനെന്ന് സോഷ്യല്‍ മീഡിയ

. മത്സരം നേരിട്ട കണ്ട വിനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. ഇമോഷന്‍ അടക്കിവെക്കാനുന്നില്ലെന്നാണ് വിനി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ വംശജയായ വിനിയെ മാര്‍ച്ച് 19നാണ് മാക്‌സ്‌വെല്‍ വിവാഹം കഴിക്കുന്നത്.

cricket fans gives credit to glenn maxwell wife vini raman after his double hundred
Author
First Published Nov 8, 2023, 12:41 PM IST

മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന് പിന്നാലെ വികാരാധീനയായി അദ്ദേഹത്തിന്റെ ഭാര്യ വിനി രാമന്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സായിട്ടാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം വാഴത്തപ്പെടുന്നത്. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. 10 സിക്‌സും 21 ഫോറും ഓസീസ് താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. കടുത്ത പേശീവലിവിനെ വകവെയ്ക്കാതെയാണ് മാക്‌സ്‌വെല്‍ ഓസീസിനെ മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഓസീസ് സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിക്കുകയും ചെയ്തു. 

പിന്നാലെയാണ് വിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായെത്തിയത്. മത്സരം നേരിട്ട കണ്ട വിനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. ഇമോഷന്‍ അടക്കിവെക്കാനുന്നില്ലെന്നാണ് വിനി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ വംശജയായ വിനിയെ മാര്‍ച്ച് 19നാണ് മാക്‌സ്‌വെല്‍ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും കഴിഞ്ഞ സെപ്റ്റംബറില്‍ കുഞ്ഞും പിറന്നിരുന്നു. മാക്‌സ്‌വെല്ലിന്റെ പ്രകടനത്തിന് കാരണം വിനിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം... 

ഏഴിന് 91 എന്ന ദയനീയ അവസ്ഥയില്‍ നിന്നാണ് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ഇതിനിടെ നാല് തവണ മാക്സി പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് ക്യാച്ച് അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ കളഞ്ഞ അവസരമാണ് മത്സരത്തില്‍ നിര്‍ണായകമായത്. അനയാസ അവസരമായിരുന്നു അത്. പിന്നീട് മാക്സ്വെല്ലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറിന്റെ അവസാന അഞ്ചാം പന്തില്‍ മാക്സി സ്വീപ്പിന് ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുജീബിന്റെ കൈകളിലേക്കാണ് പന്ത് പോയത്. അനയാസ അവസരം അഫ്ഗാന്‍ സ്പിന്നര്‍ക്ക് കയ്യിലൊതുക്കാനായില്ല.

മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സില്‍ കോലി ഹാപ്പി, പങ്കുവച്ച് താരം! സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആര്‍സിബി

Follow Us:
Download App:
  • android
  • ios