Asianet News MalayalamAsianet News Malayalam

മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സില്‍ കോലി ഹാപ്പി, പങ്കുവച്ച് താരം! സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആര്‍സിബി

മാക്‌സവെല്ലിനെ പ്രശംസകൊണ്ട് പൊതിയുകയാണ് ക്രിക്കറ്റ് ലോകം. അതില്‍ ഇന്ത്യന്‍ താരം വിരാട് കോലിയുമുണ്ട്. ഇരുവരും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിക്കുന്നത്. നിങ്ങള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളുവെന്ന് പ്രശംസിച്ചുകൊണ്ട് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു.

virat kohli lauds glenn maxwell after his great double hundred against afghanistan
Author
First Published Nov 8, 2023, 10:44 AM IST

മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ സെമിയിലെത്തിച്ചത്. ഏഴിന് 91 എന്ന നിലയില്‍ തകര്‍ന്നിരിക്കെയാണ് ഇരട്ട സെഞ്ചുറിയിലൂടെ മാക്‌സ്‌വെല്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. വേദനകൊണ്ട് പുളയുമ്പോഴും ക്രീസില്‍ തുടരാനുള്ള മാക്‌സ്‌വെല്ലിന്റെ തീരുമാനം ഫലം കണ്ടു. ഹാട്രിക്കിനായി ഓടിയടുത്ത അസ്മത്തുള്ള ഒമര്‍സായിയെ അതിജീവിച്ച് തുടക്കം. ഡിആര്‍എസും ചോരുന്ന അഫ്ഗാന്‍ കൈകളും തുണയായി. റണ്‍പിന്തുടര്‍ന്ന് ഇരട്ട സെഞ്ചുറിയില്‍ എത്തുന്ന ആദ്യ താരമായ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സില്‍ 21 ഫോറും പത്ത് സിക്‌സും ഉണ്ടായിരുന്നു.

ഇതോടെ മാക്‌സവെല്ലിനെ പ്രശംസകൊണ്ട് പൊതിയുകയാണ് ക്രിക്കറ്റ് ലോകം. അതില്‍ ഇന്ത്യന്‍ താരം വിരാട് കോലിയുമുണ്ട്. ഇരുവരും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിക്കുന്നത്. നിങ്ങള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളുവെന്ന് പ്രശംസിച്ചുകൊണ്ട് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. മാക്‌സ്‌വെല്‍ അത് പങ്കുവെക്കുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇരുവരും താരതമ്യം ചെയ്താണ് പ്രശംസിച്ചാണ്. മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനൊപ്പം കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കോലി പുറത്തെടുത്ത പോരാട്ടമാണ് താരതമ്യം ചെയ്തിരിക്കുന്നത്.

മാക്‌സ്‌വെല്‍ ഐതിഹാസിക ഇന്നിംഗ്‌സിനിടെ നാല് തവണ പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് ക്യാച്ച് അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുകയായിരുന്നു. മുജീബ് ഉര്‍ റഹ്‌മാന്‍ കളഞ്ഞ അവസരമാണ് മത്സരത്തില്‍ നിര്‍ണായകമായത്. അനയാസ അവസരമായിരുന്നു അത്. പിന്നീട് മാക്‌സ്‌വെല്ലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറിന്റെ അവസാന അഞ്ചാം പന്തില്‍ മാക്‌സി സ്വീപ്പിന് ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുജീബിന്റെ കൈകളിലേക്കാണ് പന്ത് പോയത്. അനയാസ അവസരം അഫ്ഗാന്‍ സ്പിന്നര്‍ക്ക് കയ്യിലൊതുക്കാനായില്ല. 

അതേ ഓവറില്‍ ഒരു എല്‍ബിഡബ്ല്യൂയില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു. മാക്‌സിക്കെതിരെ അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ റിവ്യൂയില്‍ വിക്കറ്റിന് മുകളിലൂടെയാണ് പന്ത് പോകുന്നതെന്ന് മനസിലായി. ഇതോടെ താരം ക്രീസില്‍ തുടര്‍ന്നു. അതിന് തൊട്ടുമുമ്പുള്ള റാഷിദ് ഖാന്റെ ഓവറില്‍ ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദിയും മാക്‌സിയെ വിട്ടുകളഞ്ഞു. എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നു. മാത്രമല്ല, ക്യാച്ചിന് വേണ്ടി ആദ്യം റാഷിദ് ആദ്യം ശ്രമിച്ചപ്പോള്‍ ഷഹീദി കുറച്ച് വൈകിയാണ് പ്രതികരിച്ചത്. മത്സരത്തില്‍ മാക്‌സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ നിന്ന് കഷ്ടിച്ചാണ് താരം രക്ഷപ്പെട്ടിരുന്നത്.

വേദനകൊണ്ട് പുളഞ്ഞ് വീണിട്ടും തളരാതെ മാക്‌സ്‌വെല്‍! എക്കാലത്തേയും മികച്ച പ്രകടനമെന്ന് ക്രികറ്റ് ലോകം -വീഡിയോ

Follow Us:
Download App:
  • android
  • ios